രാമക്ഷേത്രം: ഓർഡിനൻസ് വരുമെന്ന സൂചനയുമായി ആർഎസ്എസ്

ക്ഷേത്രനിർമാണത്തിനായി തയാറാക്കിയ തൂണുകൾ (ഫയൽചിത്രം)

മുംബൈ ∙ അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് ഓർഡിനൻസ് വരുമെന്നു സൂചന നൽകി ആർഎസ്എസ്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി ആർഎസ്എസ് മേധാവി മോഹൻ ഭഗവത് നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് ആർഎസ്എസിന്റെ പ്രതികരണം.

രാമക്ഷേത്ര നിർമാണവുമായി മുന്നോട്ടു പോകും. ഇക്കാര്യത്തിൽ നിയമപരമായ തടസ്സങ്ങളുണ്ട്. എങ്കിലും ഉടൻ നല്ല വാർത്ത ഉണ്ടായേക്കും. ആവശ്യമെങ്കിൽ 1992 മോഡൽ പ്രക്ഷോഭം ആവർത്തിക്കും. അയോധ്യ കേസിൽ കോടതി വിധി വൈകുന്നത് ഹൈന്ദവ വികാരത്തിനെതിരാണെന്നും ആർഎസ്എസ് ആരോപിച്ചു.