കൂട്ടമാനഭംഗപ്പെടുത്തുമെന്നു ബിജെപി നേതാവിന്റെ ഭീഷണി; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

ദിയ ഷെട്കാർ

പനജി∙ ബിജെപി നേതാവിനെതിരെ പ്രചാരണം നടത്തിയാൽ കൂട്ടമാനഭംഗപ്പെടുത്തുമെന്നു ഗോവ പ്രദേശ് മഹിളാ കോൺഗ്രസ് സെക്രട്ടറി ദിയ ഷെട്കാറിനു ഭീഷണി. ഇവരുടെ പരാതിയിൽ പനജി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബിജെപി സ്ഥാനാർഥി സുഭാഷ് ശിരോദ്കറിനെതിരെ തിരഞ്ഞെടുപ്പു പ്രചാരണം നടത്തിയാൽ കൂട്ടമാനഭംഗപ്പെടുത്തുമെന്നാണു ഭീഷണി. ശിരോദ്കറിന്റെ മണ്ഡലത്തിൽ പ്രവേശിക്കരുതെന്നും നിർദേശമുണ്ട്.

ഞായറാഴ്ച രാവിലെ ഫോണിൽ വിളിച്ചാണു ഭീഷണി മുഴക്കിയതെന്നു ദിയ മാധ്യമങ്ങളോടു പറഞ്ഞു. സ്ത്രീകളെ അപമാനിക്കുന്നതിന് ഏതു തരംതാഴ്ന്ന രീതിയും സ്വീകരിക്കാനുള്ള അവസ്ഥയിലേക്കു ശിരോദ്കറിന്റെ അനുയായികൾ മാറിയതായും ദിയ പറഞ്ഞു. കോൺഗ്രസ് എംഎൽഎ ആയിരുന്ന സുഭാഷ് ശിരോദ്കർ കഴിഞ്ഞ മാസമാണു രാജി വച്ച് ബിജെപിയിൽ ചേർന്നത്.