ഹിന്ദുക്കളെ ക്രിമിനലുകളായി കാണുന്നു: സർക്കാരിനെതിരെ പന്തളം കൊട്ടാരം

ശശികുമാര വർമ

പത്തനംതിട്ട∙ ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പന്തളം കൊട്ടാരം. ഹിന്ദു വിഭാഗങ്ങളെ ക്രിമിനലുകളെപ്പോലെയാണു സംസ്ഥാന സര്‍ക്കാര്‍ കാണുന്നത്. ഹിന്ദുക്കളെ ഇടിച്ചുതാഴ്ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതു മതേതര സർക്കാരിനു ചേർന്നതല്ലെന്നും കൊട്ടാരം പ്രതിനിധി ശശികുമാരവര്‍മ മനോരമ ന്യൂസിനോട് പറഞ്ഞു. ശബരിമല വിധി നടപ്പാക്കുന്നതിൽ സര്‍ക്കാരിനു നിര്‍ബന്ധ ബുദ്ധിയാണ്. സുപ്രീംകോടതിയില്‍ ശുഭപ്രതീക്ഷയുണ്ടെന്നും ശശികുമാരവർമ പന്തളത്ത് പറഞ്ഞു.