‘ശബരിമല: മുഖ്യമന്ത്രി പിടിവാശി തുടരുകയാണ്; ഭാവി കാര്യങ്ങള്‍ നാളത്തെ യോഗത്തിൽ’

തിരുവനന്തപുരം∙ ശബരിമല വിഷയത്തിൽ ഭാവി പരിപാടികൾ തീരുമാനിക്കാൻ നാളെ കൊച്ചിയിൽ യോഗം ചേരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. സര്‍വകക്ഷിയോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധം തുടരും. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിടിവാശി തുടരുകയാണ്. വിശ്വാസികളെ തല്ലിച്ചതയ്ക്കാനാണ് നീക്കം. സംസ്ഥാനത്തിനു പുറത്തും പ്രതിഷേധം ആലോചിക്കും. വിശ്വാസികളുടെ നിലപാടിനൊപ്പം നിൽക്കും. ശബരിമല കർമ സമിതി എടുക്കുന്ന തീരുമാനത്തെ ബിജെപി പിന്താങ്ങും. നിയമവിധേയമായ പ്രതിഷേധം നടത്തും, ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.