കുമരകത്തിനു സമീപം പൊലീസ് ജീപ്പിനു നേരെ ആക്രമണം; ചില്ലുകൾ തകർന്നു

കോട്ടയം∙ കുമരകത്തിനു സമീപം പൊലീസ് ജീപ്പിനു നേരെ ആക്രമണം. പുലർച്ചെ രണ്ടരയോടെ ചെങ്ങളത്തുകാവ് ദേവീ ക്ഷേത്രത്തിനു സമീപത്തു കൂടി പോകുകയായിരുന്ന പൊലീസ് ജീപ്പിനു നേരെ കല്ലേറുണ്ടായി. കുമരകം പൊലീസ് സ്റ്റേഷനിലെ ജീപ്പിന്റെ ചില്ലുകൾ തകർന്നു. ആർക്കും പരുക്കില്ല. പൊലീസ് അന്വേഷണം തുടങ്ങി.