ഫെയ്സ്ബുക് കൂട്ടായ്മയിലൂടെ വൈൻ വിൽപ്പന; തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം ∙ ഫെയ്സ്ബുക് കൂട്ടായ്മയിലൂടെ വൈൻ വിറ്റതിന് തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ. മ്യൂസിയം ലെനിൻ നഗർ വിശാഖം ഹൗസിൽ മൈക്കിൾ ഗിൽഫ്രഡ്(56) ആണ് പിടിയിലായത്. വീട്ടിൽ നിന്നു 106 കുപ്പി വൈൻ എക്സൈസ് പിടിച്ചെടുത്തു.

‘അനന്തപുരിയിലെ രുചിക്കൂട്ടായ്മ’ എന്ന ഫെയ്സ്ബുക് ഗ്രൂപ്പിലൂടെ മൈക്കിളിന്റെ മകൾ ലിൻഡയാണ് വൈൻ വില്പന നടത്തിയിരുന്നത്. 650 മില്ലിലീറ്ററിന് 650 രൂപയാണു വില. മൈക്കിളാണ് വൈൻ തയാറാക്കിയിരുന്നതെന്ന് എക്സൈസ് സിഐ ടി.അനികുമാർ പറഞ്ഞു.

ഫെയ്സ്ബുക് കൂട്ടായ്മയിലൂടെ മദ്യസർക്കാരങ്ങൾ സംഘടിപ്പിച്ചിരുന്ന ‘ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജിഎൻപിസി)’ ഗ്രൂപ്പിന്റെ മോഡറേറ്ററാണ് ലിൻഡ.