എ.എന്‍. രാധാകൃഷ്ണനെ സമരപ്പന്തലില്‍നിന്ന് അറസ്റ്റ് ചെയ്തു നീക്കി

തിരുവനന്തപുരം ∙ ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കല്‍ എട്ടു ദിവസമായി നിരാഹാര സമരം നടത്തുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനെ സമരപ്പന്തലില്‍നിന്നു പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണു നടപടി. മുതിര്‍ന്ന ബിജെപി നേതാവായ സി.കെ. പത്മനാഭന്‍ നിരാഹാര സമരം തുടരും. 

എ.എന്‍. രാധാകൃഷ്ണന്റെ നിരാഹാര സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി-യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ തിരുവനന്തപുരത്തു നടത്തിയ മാര്‍ച്ചില്‍ വലിയ തോതില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. പൊലീസ് ലാത്തിചാര്‍ജില്‍ സ്ത്രീകളടക്കം നിരവധി പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്തു നാളെ ബിജെപി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്.