മന്ത്രി കെ.കെ. ശൈലജ ഗുജറാത്തില്‍ ആർഎസ്എസ് പരിപാടിയിൽ; വിവാദം

കെ.കെ. ശൈലജ ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്നു.

തിരുവനന്തപുരം∙ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ആർഎസ്എസ് സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തതു വിവാദത്തിൽ. വിജ്ഞാൻ ഭാരതി അഹമ്മദാബാദിൽ നടത്തിയ ലോക ആയുർവേദിക് കോൺഗ്രസിന്റെ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തതാണു വിവാദത്തിലായത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരെ ക്ഷണിച്ചിരുന്നെങ്കിലും പലരും പങ്കെടുത്തില്ലെന്നാണ് വിവരം.

കെ.കെ. ശൈലജ ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്നു.

കേന്ദ്രത്തിലെയും ഗുജറാത്തിലെയും ആയുഷ്മന്ത്രാലയത്തിന്റെയും ആർഎസ്എസ് നിയന്ത്രണത്തിലുള്ള ലോക ആയുർവേദ ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണു വിജ്ഞാൻ ഭാരതി പരിപാടി നടത്തിയത്. പരിപാടി 17 നാണു സമാപിക്കുക. സമൂഹമാധ്യമങ്ങളിലും ഇതുസംബന്ധിച്ച വിവാദം ശക്തമായി.