സ്ത്രീ–പുരുഷ സമത്വം അനിവാര്യം, കേരളം മുന്നോട്ട്: വനിതാ മതിലിനെ പിന്തുണച്ച് മഞ്ജു

മഞ്ജു വാരിയർ

തിരുവനന്തപുരം ∙ സർക്കാരിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന വനിതാമതിലിനു പിന്തുണയറിയിച്ചു നടി മഞ്ജു വാരിയർ. 'വുമൻസ് വാൾ' എന്ന ഫെയ്സ്ബുക് പേജിലെ വിഡിയോയിലൂടെയാണു താരം വനിതാമതിലിൽ പങ്കെടുക്കുമെന്ന് അറിയിച്ചത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ജനുവരി ഒന്നിനാണ് മതിൽ സംഘടിപ്പിക്കുന്നത്.

‘നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീപുരുഷ സമത്വം അനിവാര്യം. മുന്നോട്ടു പോകട്ടെ കേരളം. ഞാന്‍ വനിതാ മതിലിനൊപ്പം’– വിഡിയോ സന്ദേശത്തിൽ മഞ്ജു പറഞ്ഞു.

വനിതാമതില്‍ വിജയിപ്പിക്കാന്‍ പി.സതീദേവി കണ്‍വീനറായി സംഘാടക സമിതിയും 101 അംഗങ്ങളുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. വനിതാമതില്‍ ചരിത്രസംഭവമാക്കാന്‍ പുരോഗമനാഭിമുഖ്യമുള്ള എല്ലാ വനിതകളും പങ്കെടുക്കണമെന്നു സംഘാടകസമിതി ആഹ്വാനം ചെയ്തു.