ഷൂട്ടിങ് തിരക്കില്‍; ഒരു രാഷ്ട്രീയ പാർട്ടിയിലേക്കുമില്ല: മഞ്ജു വാരിയർ

manju-warrier-01
SHARE

ഹൈദരാബാദ്∙ താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരുന്നത് അറിഞ്ഞിട്ടില്ലെന്ന് നടി മഞ്ജു വാരിയർ. അത്തരം ഉദ്ദേശ്യങ്ങളൊന്നും തനിക്കില്ല. ഇതിനുവേണ്ടി തന്നെ ആരും സമീപിച്ചിട്ടില്ല. താൻ ഷൂട്ടിങ്ങിന്റെ തിരക്കിലാണ്. അതിന്റെ ഇടയിലാണ് ഇത്തരം വാർത്ത പ്രചരിക്കുന്നതായി അറിഞ്ഞത്. കേട്ടതല്ലാതെ വാർത്ത കണ്ടിട്ടില്ലെന്നും മഞ്ജു പറഞ്ഞു.

മഞ്ജു വാരിയർ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതായി കഴിഞ്ഞ ദിവസം ഒരു സ്വകാര്യ മാധ്യമം റിപ്പോർട്ടു ചെയ്തിരുന്നു. കോൺഗ്രസ് സ്ഥാനാർഥിയായി മഞ്ജു എത്തുന്നതായിട്ടാണ് വാർത്തകൾ പടർന്നത്. കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തിയെന്നും റിപ്പോർട്ടുണ്ടായിരുന്നു.

സിനിമയിലേക്കുള്ള തിരിച്ചുവരവും നടി ആക്രമിക്കപ്പെട്ടപ്പോൾ അവർക്ക് എല്ലാ പിന്തുണയും നൽകിയതും മഞ്ജുവിന്റെ ജനപ്രീതി വർധിപ്പിക്കുകയും ചെയ്തു. ഇതോടെ രാഷ്ട്രീയ പ്രവേശനത്തിന് മഞ്ജു വാരിയർ എത്തുന്നുവെന്ന വാർത്തയ്ക്ക് ശക്തമായ പ്രചാരണം ലഭിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA