കെഎസ്ആർടിസിയിലെ പുതിയ കണ്ടക്ടർമാർക്ക് എല്ലാ ആനുകൂല്യവും ലഭിക്കും: ഗതാഗതമന്ത്രി

തിരുവനന്തപുരം∙ കെഎസ്ആർടിസിയിലെ പുതിയ കണ്ടക്ടർമാർക്ക് എല്ലാ ആനുകൂല്യവും ലഭിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ. പിഎസ്‌സി വിജ്ഞാപനത്തിലെ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കും. പിഎസ്‌സി ജീവനക്കാരുടെയും എംപാനൽ ജീവനക്കാരുടെയും ശമ്പളം തുല്യമാണ്. അതുകൊണ്ടാണു പിഎസ്‌സി വഴിവരുന്ന ജീവനക്കാർക്ക് ആനുകല്യങ്ങൾ കുറയുമെന്ന് എംഡി പറഞ്ഞത്. ടോമിൻ തച്ചങ്കരിയുടെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചതാണ്. പുതുതായി നിയമിക്കുന്നവർക്ക് നിയമപരമായ എല്ലാ ആനുകൂല്യങ്ങളും നൽകുമെന്നും മന്ത്രി പറഞ്ഞു.