Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെന്നൈ ഓപ്പൺ: യുകി ഭാംബ്രി രണ്ടാം റൗണ്ടിൽ

yuki-bhambri യുകി ഭാംബ്രി (ഫയൽ ചിത്രം)

ചെന്നൈ ∙ തമിഴ്നാട്ടുകാരൻ രാംകുമാർ രാമനാഥനെ നേരിട്ടുള്ള സെറ്റുകൾക്കു പരാജയപ്പെടുത്തി ഇന്ത്യൻ താരം യുകി ഭാംബ്രി ചെന്നൈ ഓപ്പൺ ടെന്നിസിന്റെ രണ്ടാം റൗണ്ടിൽ കടന്നു (6–1, 6–1). 52 മിനിറ്റ് നീണ്ട മൽസരത്തിൽ ഭാംബ്രിക്ക് ഒരിക്കൽപോലും രാംകുമാർ വെല്ലുവിളിയുയർത്തിയില്ല. രണ്ടാം റൗണ്ടിൽ ലോക 47–ാം നമ്പർ താരം ഫ്രാൻസിന്റെ ബെനോ പെയ്‌രെയുമായാണു ഭാംബ്രിയുടെ മൽസരം.

മറ്റൊരു ഇന്ത്യൻ താരം സാകേത് മൈനേനി ആദ്യ റൗണ്ടിൽ റഷ്യയുടെ മിഖായേൽ യുനിയോടു പരാജയപ്പെട്ടു (4–6, 3–6). തായ്പേയിയുടെ യെൻ സുൻ ലു, മോൽഡോവാസ് റഡു അബോൾട്ടിനെയും (6–2, 6–1) ബ്രിട്ടന്റെ അൽജാസ് ബെഡെൻ റഷ്യയുടെ ഗില്ല‍ർമോ ഗാർഷ്യ ലോപ്പലിനെയും (6–3, 6–3) അർജന്റീനയുടെ റെൺസോ ഒലിവോ നോർവെയുടെ കാസ്പർ റൂഡിനെയും (7–6, 6–2) പരാജയപ്പെടുത്തി രണ്ടാം റൗണ്ടിൽ കടന്നു.

Your Rating: