Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷിയ പള്ളിയിൽ സ്ഫോടനം: 30 മരണം

കാബുൾ ∙ ദസ്ത് ബാർക് ഏരിയയിൽ ഷിയ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ 30 പേർ കൊല്ലപ്പെട്ടു. 45 പേർക്കു പരുക്കേറ്റു. കാൽനടയായി പള്ളിയിലെത്തിയ ചാവേർ സ്ഫോടനം നടത്തുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.