വിൻഡോസ് എക്സ്പിക്ക് വീണ്ടും അപ്ഡേറ്റ്

ന്യൂയോർക്ക്∙ മൈക്രോസോഫ്റ്റ് മൂന്നുവർഷം മുൻപ് സുരക്ഷാപിന്തുണ പിൻവലിച്ച വിൻഡോസ് എക്സ്പി ഓപ്പറേറ്റിങ് സിസ്റ്റത്തിൽ വീണ്ടും അപ്ഡേറ്റ്. 

വാനാക്രൈ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അപ്ഡേറ്റ് നൽകിയിരുന്നെങ്കിലും ഇതു തുടരുമെന്ന സൂചന മൈക്രോസോഫ്റ്റ് നൽകിയിരുന്നില്ല.

പുതിയ അപ്ഡേറ്റിൽ അസ്വാഭാവികതയുണ്ടെന്നും വീണ്ടും      ഒരു സൈബർ ആക്രമണത്തിനു    കാരണമാകാവുന്ന           സുരക്ഷാപിഴവ്    മൈക്രോസോഫ്റ്റ് കണ്ടെത്തിയിട്ടുണ്ടാകാമെന്നുമാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

 ഒരു കംപ്യൂട്ടറിന്റെ നിയന്ത്രണം എതിരാളിക്ക് ഏറ്റെടുക്കാവുന്ന തരത്തിലുള്ള സുരക്ഷാപിഴവ് കണ്ടെത്തിയെന്നാണ് പുതിയ അപ്ഡേറ്റിനെക്കുറിച്ച് മൈക്രോസോഫ്റ്റ് പറയുന്നത്. 

492 കെബി വലുപ്പമുള്ള ഫയൽ മൈക്രോസോഫ്റ്റ് വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്യണമെന്നാണ്       എക്സ്പി ഉപഭോക്താക്കളോട് മൈക്രോസോഫ്റ്റ് ആവശ്യപ്പെട്ടിരിക്കുന്നത്.