Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്‍പതാം വിക്ഷേപണം നടത്തി ഫാല്‍ക്കൺ 9

SPACEX-BLAST/

ഫ്ലോറിഡ∙ സ്പെയ്സ് എക്സ് കമ്പനിയുടെ റോക്കറ്റായ ഫാല്‍ക്കണ്‍ ഒന്‍പത് ഉപയോഗിച്ചുള്ള അന്‍പതാം വിക്ഷേപണം വിജയകരമായി നടത്തി. സ്പാനിഷ് കമ്പനിയുടെ ഉപഗ്രഹമായ ഹിസ്പാസാറ്റിനെയാണു ഫാൽക്കൺ ഭൂസ്ഥിര ഭ്രമണപഥത്തിലെത്തിച്ചത്.

സ്കൂള്‍ ബസിന്റെ വലുപ്പവും ആറായിരത്തിലധികം കിലോ ഭാരവുമുള്ള ഹിസ്പാസാറ്റ്, സ്പെയ്സ് എക്സ് ഇതുവരെ വിക്ഷേപിച്ചതില്‍ ഏറ്റവും വലിയ ഉപഗ്രഹമാണ്. ഈയടുത്തിടെ ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ ഫാല്‍ക്കൺ ഹെവി വിക്ഷേപിച്ചതിലൂടെ സ്പെയ്സ് എക്സ് രാജ്യാന്തരശ്രദ്ധ നേടിയിരുന്നു.