Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചന്ദ്രനെച്ചുറ്റി യാത്ര നടത്താൻ സ്പെയ്സ് എക്സ് പദ്ധതി

SpaceX Falcon 9 rocket

ന്യൂയോർക്ക്∙ സമീപഭാവിയിൽതന്നെ ചന്ദ്രനെച്ചുറ്റി, മനുഷ്യനെ വഹിച്ചുള്ള ‘പെയ്ഡ്’ യാത്ര നടത്തുമെന്നു സ്പെയ്സ് എക്സ്. കമ്പനിയുടെ മെഗാറോക്കറ്റായ ‘ബിഎഫ്ആർ’ (ബിഗ് ഫാൽക്കൻ റോക്കറ്റ്) ആയിരിക്കും ഇതിനായി ഉപയോഗിക്കുന്നത്. യാത്രയ്ക്കായി കാശുമുടക്കിയ ഉപയോക്താവിനെക്കുറിച്ചും മറ്റുള്ള വിവരങ്ങളും 17നു നടത്തുന്ന മാധ്യമസമ്മേളനത്തിൽ കമ്പനി വെളിപ്പെടുത്തുമെന്നാണു കരുതുന്നത്. പ്രദക്ഷിണം വയ്ക്കുന്നതരത്തിൽ ചിട്ടപ്പെടുത്തിയ യാത്രയിൽ വാഹനം ചന്ദ്രോപരിതലത്തിൽ ഇറങ്ങില്ല.