Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെസ് ദൗത്യം മാറ്റിവച്ചു; വിക്ഷേപണം നാളെ പുലര്‍ച്ചെ

Exoplanet

വാഷിങ്ടൻ∙ എക്സോപ്ലാനറ്റുകളെ കണ്ടുപിടിക്കാനുള്ള നാസയുടെ ദൗത്യമായ ‘ടെസിന്റെ’ വിക്ഷേപണം നാളത്തേക്കു മാറ്റി. സൗരയൂഥത്തിനു പുറത്തുള്ള ഏതെങ്കിലും നക്ഷത്രങ്ങളെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളാണ് എക്സോപ്ലാനറ്റുകൾ. ഇന്നലെ പുലർച്ചെ ഫ്ലോറിഡയിലെ കേപ് കാനവറലിൽ നിന്നായിരുന്നു വിക്ഷേപണത്തിനു പദ്ധതിയിട്ടിരുന്നത്.

വിക്ഷേപണം നാളെ പുലർച്ചെ നടത്തും. ഉപഗ്രഹത്തെ വഹിക്കുന്ന സ്പെ‌യ്സ് എക്സ് ഫാൽക്കൺ 9 റോക്കറ്റിന്റെ ഗതിനിയന്ത്രണ സംവിധാനത്തിലുണ്ടായ ചെറിയ സാങ്കേതിക പ്രശ്നമാണു ദൗത്യം മാറ്റിവയ്ക്കാൻ കാരണം. എക്സോപ്ലാനറ്റുകളിലെ ജീവന്റെ സാധ്യത അന്വേഷിക്കുന്നതിനാല്‍ ടെസ് ദൗത്യം ലോകശ്രദ്ധ നേടിയിരുന്നു.