Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനീസ് ‘വെടിക്കെട്ട്’ മണിക്കൂറുകളരികെ

Tiangong-

ബെയ്ജിങ്∙ ബഹിരാകാശത്തുനിന്നെത്തുന്ന ചൈനീസ് ‘വെടിക്കെട്ടു’ കാണാനൊരുങ്ങി ശാസ്ത്രലോകം. നിയന്ത്രണം വിട്ടു പാഞ്ഞുവരുന്ന ചൈനീസ് ബഹിരാകാശ നിലയം ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ചു തീഗോളമായി കത്തിച്ചാമ്പലാകാൻ മണിക്കൂറുകൾ മാത്രം ബാക്കി.

മണിക്കൂറിൽ 26,000 കിലോമീറ്റർ വേഗത്തിൽ വരുന്ന ടിയൻഗോങ് 1 ബഹിരാകാശ നിലയം ബെയ്ജിങ് സമയം ഇന്നു രാവിലെ തീഗോളമായി എരിഞ്ഞുതീരുന്ന കാഴ്ച ഉൽക്കാവർഷം പോലെയിരിക്കുമെന്നാണു ചൈനീസ് അധികൃതർ അറിയിച്ചത്. 2011 ൽ ഭ്രമണപഥത്തിലെത്തിയ നിലയത്തിന്റെ പ്രവർത്തനം 2016 മാർച്ചിലാണു നിലച്ചത്.