ഇന്ത്യൻ വംശജൻ യുഎസിൽ വെടിയേറ്റു മരിച്ചു; പതിനാറുകാരനായ പ്രതി അറസ്റ്റിൽ

സുനിൽ എഡ്‌ല

ന്യൂയോർക്ക് ∙ ഇന്ത്യൻ വംശജനായ സുനിൽ എഡ്‌ല (61) ന്യൂജഴ്സിയിൽ വെടിയേറ്റു മരിച്ചു. പതിനാറുകാരനെ അറസ്റ്റ് ചെയ്തു. തെലങ്കാനയിൽനിന്നു യുഎസിൽ കുടിയേറിയ സുനിൽ എഡ്‌ലയെ രാത്രി റോഡരികിൽ  വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അദ്ദേഹത്തിന്റെ കാർ പിന്നീട് നഗരത്തിന്റെ മറ്റൊരു ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. തുടർന്നു നടന്ന അന്വേഷണത്തിലാണു പതിനാറുകാരൻ പിടിയിലായത്. ഇയാളുടെ പേരിൽ കൊലപാതകം, കൊള്ള തുടങ്ങിയ കുറ്റങ്ങൾ ചുമത്തി എഗ് ഹാർബർ ജൂവനൈൽ തടവു കേന്ദ്രത്തിലാക്കി.