ലക്ഷ്യം പെൻഷൻ; അമ്മയുടെ മൃതദേഹം മകൻ വീട്ടിൽ ഒളിപ്പിച്ചത് ഒരു വർഷത്തോളം

മഡ്രിഡ് (സ്പെയിൻ) ∙ പെൻഷൻ കിട്ടാനായി അമ്മയുടെ മൃതദേഹം ഒരു വർഷത്തോളം സൂക്ഷിച്ചു വച്ച മകൻ അറസ്റ്റിൽ. ദുർഗന്ധം വന്നതിനെത്തുടർന്ന് അയൽ ഫ്ലാറ്റുകാരാണ് പൊലീസിനെ അറിയിച്ചത്. മകൻ തന്നെ നിർമിച്ച ശവപ്പെട്ടിക്കകത്ത് 92 വയസ്സുള്ള അമ്മയുടെ ദ്രവിച്ച ശരീരമാണ് പൊലീസിന് കാണാൻ കഴിഞ്ഞത്.

സ്വാഭാവിക മരണമെന്നു തെളിഞ്ഞതിനെ തുടർന്ന് 62 വയസ്സുള്ള മകനെതിരെ പെൻഷൻ തട്ടിപ്പിനു കേസെടുത്തു. ഇയാളും അമ്മയും മാത്രമായിരുന്നു ഫ്ലാറ്റിൽ താമസിച്ചിരുന്നത്. പെൻഷൻ ലഭിക്കാൻ അമ്മയുടെ മൃതദേഹം നാലു മാസത്തോളം മക്കൾ ഒളിപ്പിച്ചതു വച്ച സംഭവം കഴിഞ്ഞ മേയിൽ ഉത്തർപ്രദേശിൽ നടന്നിരുന്നു. അമ്മ അമരാവതി ദേവി(70)യുടെ വിരലടയാളത്തിനു വേണ്ടിയാണു മൃതദേഹം ഒളിപ്പിച്ചത്.