Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൈനാപ്പിൾ കഴിച്ച് അമിതവണ്ണം കുറയ്ക്കാം

പൈനാപ്പിൾ കഴിച്ച് അമിതവണ്ണം കുറയ്ക്കാം

ഇത്തിരി സങ്കടപ്പെട്ടാലേ സന്തോഷത്തിന്റെ മധുരം തിരിച്ചറി യാനാകൂ എന്നു പറയാറില്ലേ.... നമ്മുടെ പൈനാപ്പിളിന്റെ കാര്യത്തിലും അത് ഏറെക്കുറെ ശരിയാണ്. മറ്റു പഴങ്ങളെ അപേക്ഷിച്ച് തൊലി കളഞ്ഞു വൃത്തിയാക്കി എടുക്കാനൊക്കെ അൽപം പ്രയാസമാണെങ്കിലും ഗുണങ്ങളുടെ കാര്യത്തിൽ പൈനാപ്പിൾ അവയെ എല്ലാം മലർത്തിയടിച്ചു കളയും. നമ്മള്‍ വെറുതെ കളയുന്ന പൈനാപ്പിൾ തൊലി കൊണ്ട് ചില രാജ്യ ങ്ങളിൽ മദ്യവും വിനാഗിരിയും ഉണ്ടാക്കാറുണ്ട്.

പൈനാപ്പിളിൽ 86% വെള്ളവും 13% കാർബോഹൈഡ്രേറ്റ്സു മാണ്. ഫാറ്റ് ഇല്ലെന്നു തന്നെ പറയാം. 100 ഗ്രാം പൈനാപ്പിളിൽ 50 കാലറി മാത്രമേ അടങ്ങിയിട്ടുള്ളൂ. എന്നാലോ നിരവധി വൈറ്റമിനുകളുടെയും മിനറൽസിന്റെയും കലവറയാണു താനും. കാൻസറിനെ ചെറുക്കുന്ന, നീർക്കെട്ടു കുറയ്ക്കുന്ന, മികച്ച പ്രതിരോധ ശേഷി നൽകുന്ന ബ്രോമിലിൻ പൈനാ പ്പിളിൽ അടങ്ങിയിട്ടുണ്ട്. ഒപ്പം വൈറ്റമിൻ സിയുടെയും മാൻഗ നീസിന്റെയും കലവറയാണ് പൈനാപ്പിൾ.

വയറിന് പകരും ആരോഗ്യം

പൈനാപ്പിളിൽ അടങ്ങിയ ബ്രോമിലിൻ ദഹനപ്രശ്നങ്ങൾ അകറ്റി ഉദര സംബന്ധമായ നീർക്കെട്ടും മറ്റും അകറ്റുന്നു. മറ്റു പഴങ്ങളെയും പച്ചക്കറികളെയും പോലെ ഫൈബറിന്റെ നല്ലൊ രു ഉറവിടമാണ് പൈനാപ്പിൾ. പൈനാപ്പിൾ കഴിക്കുന്നതു വഴി മലബന്ധം, വയറിളക്കം, ഇറിറ്റബിൾ ബൗവൽ സിൻഡ്രോം എന്നിവ ഒഴിവാക്കാമെന്നു പഠനങ്ങൾ പറയുന്നു.

കാൻസറിനെ ചെറുക്കുന്നു

മഞ്ഞ നിറമുള്ള പഴങ്ങൾക്കും പച്ചക്കറികൾക്കും കുടലിലു ണ്ടാകുന്ന കാൻസറിനെ ചെറുക്കാൻ കഴിവുണ്ട്. ചില പഠന ങ്ങൾ അനുസരിച്ച് പൈനാപ്പിളിൽ ഉള്ള ബ്രോമിലിൻ കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുമത്രേ.

എല്ലുകളെ ബലപ്പെടുത്തുന്നു

മാൻഗനീസ് എന്ന മിനറലിന്റെ സ്രോതസ്സാണ് പൈനാപ്പിൾ. അസ്ഥികളുടെ വളർച്ചയ്ക്കും ശക്തിക്കും അസ്ഥികളുമായി ബന്ധപ്പെട്ട കോശങ്ങളുടെ ആരോഗ്യത്തിനും ഒഴിച്ചു കൂടാൻ ആകാത്തവയാണ് മാൻഗനീസ്.

നേത്രാരോഗ്യത്തിന്

വൈറ്റമിൻ സി യുടെ കലവറയായതിനാൽ പൈനാപ്പിൾ കണ്ണുകളുടെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നു. പ്രായമായ വരിൽ ഉണ്ടാകുന്ന തിമിരത്തെ പ്രതിരോധിക്കാനും വൈറ്റമിൻ സി സഹായിക്കുമെന്നു പഠനങ്ങൾ.

ചർമസൗന്ദര്യത്തിന്

പൈനാപ്പിൾ കൊളാജിൻ ഉണ്ടാക്കാൻ സഹായിക്കുന്നു. കൊളാജിൻ ചർമത്തിന് ഉറപ്പും ഭംഗിയും നൽകും. പൈനാപ്പി ളിലെ ബ്രോമിലിൻ മുഖക്കുരു, മുഖത്തെ വരകൾ, കരുവാളിപ്പ് എന്നിവ അകറ്റി ചർമ ഭംഗി നിലനിർത്തുന്നു.

ദന്താരോഗ്യം നൽകുന്നു

പൈനാപ്പിൾ കഴിക്കുന്നത് മോണകളെ ശക്തിപ്പെടുത്തി പല്ലു കൾക്ക് ആരോഗ്യവും ബലവും നൽകുന്നു.

രക്താദിസമ്മർദം കുറയ്ക്കുന്നു

നല്ല ഹൃദയം ലഭിക്കാൻ പൈനാപ്പിൾ കഴിക്കൂ എന്നു പറയാറു ണ്ട്. കാരണം മറ്റൊന്നുമല്ല. പൊട്ടാസ്യം പോലുള്ള മിനറൽസ് രക്തക്കുഴലുകളിലെ സമ്മർദം അകറ്റി ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കുമുള്ള രക്തചംക്രമണം സുഗമമാക്കുന്നു. ഇത് ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക് എന്നിവയുടെ സാധ്യത കുറയ്ക്കും.

അമിതവണ്ണം തടയുന്നു

അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്ന പഴമാണ് പൈനാ പ്പിൾ. അധികം കാലറി ഇല്ലാത്തതും എന്നാൽ വയർ നിറ ഞ്ഞെന്ന പ്രതീതി ഉണ്ടാക്കാനും പൈനാപ്പിളിനു കഴിയുന്നു. ജലാംശവും ഫൈബറും കൂടിയ അളവിൽ ഉള്ളതിനാൽ വയർ നിറഞ്ഞ പ്രതീതി ഏറെ നേരം നിൽക്കുകയും ചെയ്യും.

ഇത്രയധികം ഗുണങ്ങളുള്ള പൈനാപ്പിൾ കൊണ്ടു തയാറാക്കാൻ രണ്ട് സൂപ്പർ വിഭവങ്ങൾ.

ഗ്രിൽഡ് പൈനാപ്പിൾ

1. പൈനാപ്പിൾ – ഒന്ന്, വട്ടത്തിൽ അരിഞ്ഞത്
2. ബ്രൗൺ ഷുഗർ – അരക്കപ്പ്
3. വെണ്ണ ഉരുക്കിയത് – അരക്കപ്പ്
4. കറുവാപ്പട്ട പൊടിച്ചത് – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙പൈനാപ്പിളിൽ രണ്ടാമത്തെ ചേരുവ അടിച്ചതു പുരട്ടുക.
∙ഇരുവശവും ഏഴു മിനിറ്റ് വീതം ഗ്രിൽ ചെയ്തെടുക്കണം.

പൈനാപ്പിൾ സാൽസ

1. പൈനാപ്പിൾ – ഒരു കിലോ, ചെറിയ ചതുരക്കഷണ ങ്ങളാക്കിയത്
തക്കാളി – രണ്ട്, ചെറിയ ചതുരക്കഷണങ്ങളാക്കിയത്
മല്ലിയില – ഒരു കെട്ട്, പൊടിയായി അരിഞ്ഞത്
ഹാലപ്പിനോ പെപ്പേഴ്സ് – മൂന്ന്, പൊടിയായി അരിഞ്ഞത്
സവാള പൊടിയായി അരിഞ്ഞത് – ഒരു കപ്പ്

2. നാരങ്ങാ നീര് – രണ്ടു നാരങ്ങയുടേത്

3. ഉപ്പ്, കുരുമുളകു പൊടിച്ചത് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു വയ്ക്കുക.
∙അതിൽ നാരങ്ങാനീരു ചേർത്തു നന്നായി കുടഞ്ഞു യോജിപ്പിക്കുക.
∙ഇതിലേക്കു പാകത്തിനുപ്പും കുരുമുളകുപൊടിയും ചേർത്തി ളക്കി 30 മിനിറ്റ് അനക്കാതെ വയ്ക്കുക.
∙പിന്നീട് തണുപ്പിച്ച് ഉപയോഗിക്കാം.
∙ടോർട്ടിയ ചിപ്സിനൊപ്പം വിളമ്പാം