ഈസി ടേസ്റ്റി മസാല ചിക്കൻ ഫ്രൈ

രുചികരമായ മസാല ചിക്കൻ ഫ്രൈ എങ്ങനെ തയാറാക്കാമെന്നു നോക്കാം. 

     ആവശ്യമുള്ള സാധനങ്ങൾ 

     1. ചിക്കൻ - 1 കിലോ ഗ്രാം
     2. പട്ട (2 ഇഞ്ച് വലിപ്പത്തിൽ 2 കഷ്ണം)
        ഗ്രാമ്പൂ - 7 എണ്ണം
        ഏലക്ക - 6 എണ്ണം
        തക്കോലം - 2 എണ്ണം

     3. ഇഞ്ചി - 2 ഇഞ്ച് വലിപ്പത്തിൽ ഒരു കഷ്ണം
     4. വെളുത്തുള്ളി - 7 അല്ലി
     5. പച്ച മുളക് - 5 എണ്ണം
     6. മല്ലിയില + പുതീനയില - 50 ഗ്രാം
     7. സോയാ സോസ് - 2 സ്പൂൺ
     8. ഉപ്പ് - ആവശ്യത്തിന്
     9. സൺഫ്ലവർ ഓയിൽ - ആവശ്യത്തിന്

തയാറാക്കുന്ന വിധം 

∙  ചിക്കൻ നല്ലപോലെ കഴുകി വെള്ളം കളയാൻ വയ്ക്കുക
∙  2 മുതൽ 7 വരെയുള്ള സാധനങ്ങൾ ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സിയിൽ കുഴമ്പ് പരുവത്തിൽ അരച്ചെടുക്കുക. 
∙  ചിക്കൻ കഷ്ണങ്ങൾ ആക്കി കത്തികൊണ്ട് ചെറുതായി വരയിട്ട് അരച്ചു വെച്ചിരിക്കുന്ന മസാലക്കൂട്ട് നല്ലോണം തേച്ചുപിടിപ്പിച്ചു അരമണിക്കൂർ ഫ്രിഡ്ജിൽ വെയ്ക്കുക, ശേഷം ഫ്രൈ പാനിൽ   ആവശ്യത്തിന് എണ്ണ ഒഴിച്ച് ഫ്രൈ ചെയ്ത്  എടുക്കാം. രുചിയൂറും മസാല ചിക്കൻ ഫ്രൈ റെഡി.