Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുട്ടനാടിന്റെ തലകൊണ്ടൊരു സൂപ്പ്!

x-default

മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്നതിലും കിടിലനായൊരു ആട്ടിൻ സൂപ്പ് ! ആരോഗ്യത്തിന് ഗുണം ചെയ്യുന്ന സ്വാദിഷ്ടമായ മട്ടന്‍ സൂപ്പ് തയ്യാറാക്കാന്‍ ഇതാ രുചിക്കൂട്ട്.

1. ആടിന്റെ തല – 1 എണ്ണം
2. സവാള – 1 എണ്ണം, തക്കാളി – 2 എണ്ണം, പട്ട – 1 കഷണം, ഗ്രാമ്പൂ – 4 എണ്ണം, ഉപ്പ് – ആവശ്യത്തിന്
3. ബട്ടർ – 1 ടേബിൾ സ്പൂൺ
4. ചുവന്നുള്ളി – 4 എണ്ണം
5. ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത് – 1 എണ്ണം 

ആടിന്റെ തല വൃത്തിയാക്കി ചെറുതായി വെട്ടിനുറുക്കി 5 കപ്പ് വെള്ളമൊഴിച്ച് 2–ാം ചേരുവയോടൊപ്പം കുക്കറിൽ വേവിച്ച് ഊറ്റിയെടുത്ത് കിഴങ്ങ് പൊടിച്ചതും ചേർത്ത് ഇളക്കി ചൂടാക്കുക. ഒരു പാനിൽ ബട്ടർ ഇട്ട് ചൂടാക്കി ഉള്ളിയും വേപ്പിലയും മൊരിച്ച് സൂപ്പിൽ ചേർത്ത് ഇളക്കുക. ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും ചേർത്ത് ഉപയോഗിക്കുക. 

ടിപ്സ്: 

നോൺ വെജ് സൂപ്പുകൾ തയാറാക്കുമ്പോൾ വേവിച്ച് ഊറ്റിയെടുത്ത് ഫ്രിജിൽവച്ചു തണുപ്പിച്ച ശേഷം മീതെ തെളിയുന്ന ഫാറ്റ് നീക്കിയ ശേഷം സൂപ്പ് തയാറാക്കിയാൽ പ്രായമായവർക്കും യഥേഷ്ടം കഴിക്കാൻ സാധിക്കും.