ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ വിൻഡീസ് മൂന്നിന് 199

ലീഡ്സ് ∙ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനു ജയിക്കാൻ 123 റൺസ് കൂടി. 322 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ വിൻഡീസ് അവസാന ദിനം ചായയ്ക്കു പിരിയുമ്പോൾ മൂന്നിന് 199 എന്ന നിലയിലാണ്.

ഏഴു വിക്കറ്റ് ശേഷിക്കെ 35 ഓവറാണ് വിൻഡീസിനു ബാക്കിയുള്ളത്. ഷായ് ഹോപ്പ് (74*), റോസ്റ്റൺ ചേസ് (2*) എന്നിവരാണ് ക്രീസിൽ. സെഞ്ചുറിയിലേക്കു കുതിക്കുകയായിരുന്ന ക്രെയ്ഗ് ബ്രാത്‌വെയ്റ്റിനെ (95) ചായയ്ക്കു പിരിയുന്നതിനു തൊട്ടു മുൻപ് പുറത്താക്കി മൊയീൻ അലി ആതിഥേയർക്ക് ആശ്വാസം നൽകി.