ബെയർ സ്റ്റോയ്ക്ക് സെഞ്ചുറി; ഇംഗ്ലണ്ടിന് ഏഴു വിക്കറ്റ് ജയം

ബെയർ സ്റ്റോയുടെ ബാറ്റിങ്

ലണ്ടൻ ∙ ജോണി ബെയർസ്റ്റോയുടെ അപരാജിത സെഞ്ചുറിയുടെ കരുത്തിൽ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിന് ഏഴു വിക്കറ്റ് വിജയം.

മഴമൂലം വൈകിത്തുടങ്ങിയ മൽസരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 42 ഓവറിൽ കുറിച്ചതു 205 റൺസിന്റെ ലക്ഷ്യം.
മൽസരഫലത്തെക്കുറിച്ചു സംശയങ്ങളില്ലായിരുന്നെങ്കിലും ബെയർസ്റ്റോയ്ക്ക് ഏകദിനത്തിൽ തന്റെ ആദ്യ സെഞ്ചുറി കണ്ടെത്താൻ അവസരം ലഭിക്കുമോയെന്നതിൽ സംശയമുണർന്നു. എന്നാൽ 31–ാം ഓവറിൽ ബെയർസ്റ്റോ മൂന്നക്കം കണ്ടെത്തി.

ഏറെ വൈകാതെ ആഷ്‌ലിനെ നഴ്സിനെ സിക്സറിനു പറത്തി ബെൻസ്റ്റോക്സ് ടീമിനെ വിജയലക്ഷ്യം കടത്തി. ഇതോടെ വെസ്റ്റ് ഇൻഡീസിന് 2019 ലോകകപ്പിലെത്താൻ യോഗ്യതാ റൗണ്ട് കളിക്കണം.