ടെസ്റ്റിൽ കൂടുതൽ റൺസ്: സച്ചിനെ മറികടക്കുമോ കുക്ക്?

ഒറ്റ ഇന്നിങ്സിലൂടെ അലസ്റ്റെയർ കുക്ക് മറികടന്നത് ബ്രയാൻ ലാറ, ചന്ദർപോൾ, ജയവർധന എന്നിവരെ ! ടെസ്റ്റ് ക്രിക്കറ്റിലെ റൺവേട്ടയിൽ ആറാമതെത്തിയ അലെയ്സ്റ്റർ കുക്ക് ഒന്നാമതുള്ള സച്ചിൻ തെൻഡുൽക്കറിനേക്കാൾ 3965 റൺസ് മാത്രം പിന്നിലാണിപ്പോൾ.

ഇരുന്നൂറു ടെസ്റ്റ് മൽസരങ്ങളിൽ നിന്നാണ് സച്ചിന്റെ നേട്ടമെങ്കിൽ കുക്ക് തന്റെ 151–ാം ടെസ്റ്റ് മൽസരം കളിക്കുകയാണിപ്പോൾ. ടെസ്റ്റ് റൺവേട്ടയിൽ സജീവ ക്രിക്കറ്റർമാരിൽ ഒന്നാംസ്ഥാനത്തുള്ള കുക്കിന് അടുത്തെങ്ങുമില്ല ആരും. രണ്ടാംസ്ഥാനക്കാരാനായ ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല 8583 റൺസുമായി പട്ടികയിൽ ഇരുപത്തിരണ്ടാം സ്ഥാനത്താണ്. 

ടെസ്റ്റ് ക്രിക്കറ്റിൽ കൂടുതൽ റൺസ്

15921 സച്ചിൻ തെൻഡുൽക്കർ 

13378 റിക്കി പോണ്ടിങ് 

13289 ജാക്വസ് കാലിസ് 

13288 രാഹുൽ ദ്രാവിഡ് 

12400 കുമാർ സംഗക്കാര 

11956 അലസ്റ്റെയർ കുക്ക് 

11953 ബ്രയാൻ ലാറ 

11867 ചന്ദർപോൾ‌ 

11814 മഹേല ജയവർധനെ