Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്വന്റി20: ദക്ഷിണാഫ്രിക്കയെ ഡുമിനി നയിക്കും

sp-duminy-4col

പോർട് എലിസബത്ത്∙ ഇന്ത്യക്കെതിരായ മൂന്ന് ട്വന്റി20 മൽസരങ്ങൾക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ ജെ.പി.ഡുമിനി നയിക്കും. ആദ്യ ഏകദിനത്തിൽ പരുക്കേറ്റു ടീമിനു പുറത്തായ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിക്കു പകരമാണ് ഡുമിനി നായകനാകുന്നത്.

ഏകദിന പരമ്പരയ്ക്കുശേഷം 18ന് ജൊഹാനസ്ബർഗിൽ ആദ്യ ട്വന്റി20 നടക്കും. എയ്ഡൻ മാർക്രം, ഹാഷിം അംല, ബോളർമാരായ ഇമ്രാൻ താഹിർ, മോണി മോർക്കൽ, കാഗിസോ റബാദ, ലുംഗി എൻഗിഡി എന്നിവർക്ക് വിശ്രമം അനുവദിച്ചു.

related stories