ഷെയ്ൻ വോൺ വീണ്ടും രാജസ്ഥാൻ റോയൽസിലേക്ക്

ജയ്പുർ ∙ ഓസ്ട്രേലിയൻ സ്പിന്നർ ഷെ യ്ൻ വോൺ വീണ്ടും ഐപിഎൽ മുൻ ചാംപ്യന്മാരായ രാജസ്ഥാൻ റോയൽസിലേക്ക് എത്തുന്നു. രണ്ടു വർഷത്തെ വിലക്കിനുശേഷം ഐപിഎല്ലിൽ തിരികെ എത്തുന്ന രാജസ്ഥാൻ റോയൽസ് ടീമിന്റെ മാർഗനിർദേശകൻ (മെന്റർ) ആയാണ് വോൺ ചുമതലയേൽക്കുക.

2008ൽ ആദ്യ ഇന്ത്യൻ പ്രീമിയർ ലീഗ് ചാംപ്യന്മാരായ രാജസ്ഥാന്റെ നായകനും പരിശീലകനും വോൺ ആയിരുന്നു. 2008 മുതൽ 2011 വരെ ടീമിനൊപ്പമുണ്ടായിരുന്നു.