കേരളത്തെ സഹായിക്കൂ; അഭ്യർഥനയുമായി കോഹ്‍ലി, ഡിവില്ലിയേഴ്സ്, പാണ്ഡ്യ തുടങ്ങിയവരും

ഹാർദിക് പാണ്ഡ്യ, കോഹ്‍ലി, ഡിവില്ലിയേഴ്സ്

സച്ചിൻ തെൻഡുൽക്കറും ഉൾപ്പെടെയുള്ളവരാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിന് സഹായം തേടി രംഗത്തെത്തിയത്. കേരളത്തിനായി സഹായം തേടിയവരിൽ ദക്ഷിണാഫ്രിക്കൻ മുൻതാരം എ.ബി. ഡിവില്ലിയേഴ്സ്, ഇംഗ്ലണ്ട് താരങ്ങളായ ഒയിൻ മോർഗൻ, കെവിൻ പീറ്റേഴ്സൻ, അഫ്ഗാൻ താരം റാഷിദ് ഖാൻ തുടങ്ങിയവരുമുണ്ട്.

കേരളത്തെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ യുവതാരം ഹാർദിക് പാണ്ഡ്യ ട്വിറ്ററിൽ വിഡിയോയും പോസ്റ്റ് ചെയ്തു. എല്ലാവരും സാധ്യമായ രീതിയിൽ കേരളത്തെ സഹായിക്കണമെന്ന് അദ്ദേഹം വിഡിയോയിൽ ആവശ്യപ്പെട്ടു.

ഇന്ത്യൻ താരങ്ങളായ ശിഖർ ധവാൻ, രോഹിത് ശർമ, രവിചന്ദ്രൻ അശ്വിൻ, മുൻ താരങ്ങളായ വി.വി.എസ്. ലക്ഷ്മൺ, ഇർഫാൻ പത്താൻ, മുഹമ്മദ് കൈഫ്, വീരേന്ദർ സേവാഗ്, ഹർഭജൻ സിങ്, ദക്ഷിണാഫ്രിക്കൻ താരങ്ങളായ കാമറൺ ഡെൽപോർട്ട്, ടെബ്രായിസ് ഷംസി തുടങ്ങിയവരും സഹായം അഭ്യർഥിച്ച് രംഗത്തെത്തി.