വിജയ പരമ്പര തുടരാൻ കഴിയാതെ അഫ്ഗാൻ; പാക്കിസ്ഥാന് 3 വിക്കറ്റ് വിജയം

പാക്കിസ്ഥാനെതിരെ അർധസെഞ്ചുറി നേടിയ അഫ്ഗാൻ താരം ഹഷ്മത്തുല്ല ഷാഹിദി. ട്വിറ്റർ ചിത്രം

അബുദാബി ∙ അവസാന ഓവർ വരെ ആവേശം നീണ്ടുനിന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോർ പോരാട്ടത്തിൽ പാക്കിസ്ഥാൻ മൂന്നു വിക്കറ്റിന് അഫ്ഗാനിസ്ഥാനെ  പരാജയപ്പെടുത്തി.  ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 257 റൺസെടുത്തു. 3 പന്തുകൾ ബാക്കി നിൽക്കെ 7 വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാൻ ലക്ഷ്യം (258)കണ്ടു. 

ഇമാം ഉൽ ഹഖ് (80), ബാബർ അസാം (66) എന്നിവർ മികച്ച തുടക്കം നൽകിയെങ്കിലും ഇടയ്ക്കു പതറിപ്പോയ പാക്കിസ്ഥാനെ ശുഐബ് മാലിക്കിന്റെ നോട്ടൗട്ട് പ്രകടനമാണ് (51) രക്ഷപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനു വേണ്ടി റാഷിദ് ഖാൻ 46 റൺസ് വഴങ്ങി 3 വിക്കറ്റെടുത്തു. 

 നേരത്തെ, ഹസ്മതുല്ല ഷാഹിദിയുടെയും (97*) ക്യാപ്റ്റൻ അസ്ഗർ അഫ്ഗാന്റെയും (67) മികച്ച ഇന്നിങ്സുകളുടെ ബലത്തിലാണ് അഫ്ഗാനിസ്ഥാൻ 257 റൺസെടുത്തത്. 

നാലാം വിക്കറ്റിൽ അസ്ഗറുമൊത്ത് ഷാഹിദി നേടിയ 94 റൺസ് കൂട്ടുകെട്ടാണ് അഫ്ഗാൻ ഇന്നിങ്സിന് അടിത്തറയായി.