Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൃഥ്വി ‘ഷോ’യിൽ മനം നിറഞ്ഞ് മുൻ താരങ്ങളും; പൃഥ്വിയ്ക്ക് അഭിനന്ദനവർഷം

prithvi-shaw-century സെഞ്ചുറി നേടിയ പൃഥ്വി ഷായുടെ ആഹ്ലാദം.

രാജ്കോട്ട് ∙ അരങ്ങേറ്റ ടെസ്റ്റിൽ ഉജ്വല സെഞ്ചുറിയുമായി വരവറിയിച്ച യുവതാരം പൃഥ്വി ഷായുടെ പ്രകടനത്തിൽ മനം നിറഞ്ഞ് മുൻ താരങ്ങളും ആരാധകരും. ഓപ്പണിങ് സ്ലോട്ടിലേക്ക് അനുയോജ്യനായ താരത്തെ കണ്ടെത്താനാകാതെ ഉഴറിയിരുന്ന ഇന്ത്യയ്ക്ക്, ഓസ്ട്രേലിയൻ പര്യടനത്തിനു മുന്നോടിയായി പ്രതീക്ഷ പകർന്നാണ് അരങ്ങേറ്റ മൽസരത്തിൽത്തന്നെ ഷാ സെഞ്ചുറി നേടിയത്. അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി നേടുന്ന പതിനഞ്ചാമത്തെ ഇന്ത്യൻ താരം, പ്രായം കുറഞ്ഞ ഇന്ത്യൻ താരം, അരങ്ങേറ്റ ടെസ്റ്റിൽ വേഗത്തിൽ സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരം തുടങ്ങി ഒരുപിടി റെക്കോർഡുകളും സ്വന്തമാക്കിയ ഷായെ അഭിനന്ദനങ്ങൾ കൊണ്ടു മൂടുകയാണ് ക്രിക്കറ്റ് ലോകം.

സൂപ്പർതാരം സച്ചിൻ തെൻഡുൽക്കർ, വീരേന്ദർ സേവാഗ്, വിവിഎസ് ലക്ഷ്മൺ തുടങ്ങിയവർ പൃഥ്വിയുടെ പ്രകടനത്തിൽ സന്തുഷ്ടി രേഖപ്പെടുത്തി. അരങ്ങേറ്റക്കാരന്റെ പതർച്ചയൊന്നുമില്ലാതെ സ്വാഭാവികമായ പ്രകടനം പുറത്തെടുക്കാൻ ഷായ്ക്കു സാധിച്ചെന്ന് മുൻ താരങ്ങൾ ചൂണ്ടിക്കാട്ടി.

മുൻ താരങ്ങളുടെ പ്രതികരണങ്ങളിലൂടെ

related stories