Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹെറ്റ്മയർ അടുത്ത ഐപിഎല്ലിലെ ‘മില്യൻ ഡോളർ ബേബി’: പ്രവചനവുമായി ഹർഭജൻ

shimron-hetmyer-fifty

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ താരലേലത്തിൽ എല്ലാ സീസണിലും ചില അപ്രതീക്ഷിത താരോദയങ്ങളുണ്ടാകാറുണ്ട്. വിദേശി, സ്വദേശി വ്യത്യാസമില്ലാതെ അവരിൽ ചിലർ പ്രതീക്ഷയ്ക്കൊത്ത പ്രകടനത്തോടെ കളം നിറഞ്ഞപ്പോൾ, മറ്റു ചിലർ സകല പ്രതീക്ഷകളും തെറ്റിച്ച് പെട്ടെന്നുതന്നെ മാഞ്ഞുപോയി. ഇക്കുറിയിതാ, പുതിയ സീസണിലെ ആ ‘താരം’ ആരാകുമെന്ന് പ്രവചിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്.

ഗുവാഹത്തി ഏകദിനത്തിൽ ഇന്ത്യൻ ബോളിങ് ആക്രമണത്തിന്റെ മുനയൊടിച്ച പ്രകടനത്തോടെ സെഞ്ചുറി സ്വന്തമാക്കിയ ഇരുപത്തൊന്നുകാരൻ താരം ഷിംറോൺ ഹെറ്റ്മയറാണ് ഹർഭജന്റെ പ്രവചനത്തിൽ ഇക്കുറി ‘മില്യൻ ഡോളർ ബേബി’യാകുക! ഗുവാഹത്തിയിൽ ഇന്ത്യയുടെ പേസ്, സ്പിൻ ആക്രമണങ്ങളെ ഫലപ്രദമായി ചെറുത്തുനിന്ന ഹെറ്റ്മയർ അതിവേഗ ബാറ്റിങ്ങിലൂടെയാണ് കരിയറിലെ മൂന്നാം സെഞ്ചുറിയിലേക്കെത്തിയത്. 74 പന്തിൽ ആറു വീതം ബൗണ്ടറിയും സിക്സും നിറം ചാർത്തിയ ഇന്നിങ്സ് ഹെറ്റ്മയറിന്റെ പ്രതിഭയുടെ പ്രഖ്യാപനം കൂടിയായിരുന്നു.

രാജ്യാന്തര കരിയറിൽ ഇതുവരെ 13 ഏകദിനങ്ങൾ മാത്രം കളിച്ചിട്ടുള്ള ഹെറ്റ്മയർ മൂന്നാം സെഞ്ചുറിയാണ് ഗുവാഹത്തിയിൽ കുറിച്ചത്. ഇതിനു പുറമെ ഒരു അർധസെഞ്ചുറിയും ഹെറ്റ്മയറിന്റെ പേരിലുണ്ട്. 45 റൺസ് ശരാശരിയിലും നൂറിനു മുകളിൽ സ്ട്രൈക്ക് റേറ്റും നിലനിർത്തിയാണ് ഹെറ്റ്മയറിന്റെ കുതിപ്പ്.

related stories