Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂജാരക്കരുത്തിൽ ഇന്ത്യ ഏഴിന് 443, രോഹിതിന് അർധ സെഞ്ചുറി; ഇന്നിങ്സ് ഡിക്ലയർ ചെയ്തു

poojara സെഞ്ചുറി നേടിയ ശേഷം ചേതേശ്വർ പൂജാര.

മെൽബൺ ∙ വിരാട് കോഹ്‌ലിയുടെ ബാറ്റിങ് ‘പരീക്ഷണങ്ങൾ’ വിജയം കണ്ടു തുടങ്ങിയിരിക്കുന്നു! ഉശിരൻ തുടക്കം സമ്മാനിച്ച മുൻനിരയ്ക്കൊപ്പം മധ്യനിര ബാറ്റ്സ്മാൻമാരും മികവിലേക്കുയർന്ന ബോക്സിങ് ഡേ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യയ്ക്കു മികച്ച സ്കോർ.

സെഞ്ചുറി നേട്ടത്തോടെ ചേതേശ്വർ പൂജാര (106) അമരക്കാരനായ ഇന്ത്യൻ ഇന്നിങ്സിൽ കോഹ്‌ലി (82), രഹാനെ (34), രോഹിത് ശർമ (63 നോട്ടൗട്ട്) പന്ത് (39) എന്നിവരും തിളങ്ങി. കോഹ്‌ലിയുടെ സെഞ്ചുറി നഷ്ടം ഒഴിച്ചു നിർത്തിയാൽ രണ്ടാം ദിവസം പിന്നിടുമ്പോൾ പുഞ്ചിരി ഇന്ത്യൻ മുഖത്തുതന്നെ! സ്കോർ: ഇന്ത്യ  – 7 വിക്കറ്റിന് 443 ഡിക്ലയേഡ്, ഓസ്ട്രേലിയ – വിക്കറ്റു പോകാതെ 8.

poojara-and-kohli ചേതേശ്വർ പൂജാരയും വിരാട് കോഹ്‌ലിയും രണ്ടാം ദിനത്തിൽ മൽസരം ഉച്ചഭക്ഷണത്തിനായി പിരിഞ്ഞപ്പോൾ.

മൂന്നാം വിക്കറ്റിൽ കോഹ്‌ലി പൂജാര സഖ്യം ചേർത്ത 170 റൺസാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായത്. ലഞ്ചിനു മുൻപുതന്നെ പൂജാര ടെസ്റ്റിലെ 17–ാം സെഞ്ചുറിയിലേക്കെത്തി. കമ്മിൻസിനെയും ലയണിനെയും ബഹുമാനത്തോടെ നേരിട്ട സഖ്യം ഇന്ത്യയെ മികച്ചനിലയിൽ എത്തിച്ച ശേഷമാണു വേർപിരിഞ്ഞത്. താമസിയാതെ പൂജാരയുടെ വിക്കറ്റും തെറിച്ചു. പിന്നീട് 62 റൺസ് ചേർത്ത രഹാനെ– രോഹിത് സഖ്യവും, 76 റൺസ് ചേർത്ത രോഹിത്–പന്ത് സഖ്യവും തിളങ്ങിയതോടെ ഇന്ത്യ ഇന്നിങ്സ് അവസാനിപ്പിച്ചു. ബുമ്രയുടെ പന്തുകൾക്കു മുന്നിൽ ഓസീസ് ഓപ്പണർമാർ വിറയ്ക്കുന്ന കാഴ്ചയും ഇന്ത്യയ്ക്കു ശുഭസൂചനയുടേതായി.

സ്കോർബോർഡ്

ഇന്ത്യ: വിഹാരി സി ഫിഞ്ച് ബി കമ്മിൻസ്– 8, മായങ്ക് സി പെയ്ൻ ബി കമ്മിൻസ്– 76, പൂജാര ബി കമ്മിൻസ്– 106, കോഹ്‌ലി സി ഫിഞ്ച് ബി സ്റ്റാർക്ക്– 82, രഹാനെ എൽബി ബി ലയൺ– 34, രോഹിത് നോട്ടൗട്ട്– 63, പന്ത് സി ഖവാജ ബി സ്റ്റാർക്ക്– 39, ജഡേജ സി പെയ്ൻ ബി ഹെയ്സൽവുഡ്– 4, എക്സ്ട്രാസ്– 31ആകെ 169.4 ഓവറിൽ 7 വിക്കറ്റിന് 443 ഡിക്ലയേഡ്.  വിക്കറ്റുവീഴ്ച: 1-40, 2-123, 3-293, 4-299, 5-361, 6-437, 7-443 ബോളിങ്: സ്റ്റാർക്ക് 28–7–87–2, ഹെയ്സൽവുഡ് 31.4–10–86–1, ലയൺ 48–7–110–1, കമ്മിൻസ് 34–10–72–3, മിച്ചൽ മാർഷ് 26– 4 51–0, ഫിഞ്ച് 2–0–8–0. 

ഓസീസ്: ഹാരിസ് നോട്ടൗട്ട്– 5, ഫിഞ്ച് നോട്ടൗട്ട്– 3, എക്സ്ട്രാസ്– 0, ആകെ 6 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 8.

∙ ഏഷ്യയ്ക്കു പുറത്തുള്ള ടെസ്റ്റുകളിൽ ഒരു കലണ്ടർ വർഷം ഏറ്റവും അധികം റൺസ് (1138) നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാൻ വിരാട് കോഹ്‌ലി. രാഹുൽ ദ്രാവിഡിന്റെ റെക്കോർഡാണു കോഹ്‌ലി (1137) മറികടന്നത്.

related stories