Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയുടെ 'ഗൂഗ്ലി'യെ പുകഴ്ത്തി കുംബ്ലെ; അതിന് മോദിയുടെ മറുപടി

kumble-modi അനിൽ കുംബ്ലെ, നരേന്ദ്ര മോദി

ന്യൂഡൽഹി∙ 500, 1000 രൂപാ നോട്ടുകൾ പിൻവലിച്ച മോദിയുടെ നടപടിയെ ലോകം മുഴുവൻ പുകഴ്ത്തുമ്പോഴും, ഫിനാൽഷ്യൻ സർജിക്കൽ സ്ട്രൈക്കെന്ന് പോലും വിശേഷിപ്പിക്കുമ്പോഴും, അതിനൊരു ക്രിക്കറ്റ് ഭാഷ്യം ചമച്ചത് ടീം ഇന്ത്യയുടെ പരിശീലകനായ അനിൽ കുംബ്ലെയാണ്. നോട്ടുകൾ അസാധുവാക്കുന്നുവെന്ന മോദിയുടെ പ്രഖ്യാപനം വന്ന അന്നുതന്നെ ട്വിറ്ററിലൂടെ കുംബ്ലെ മോദിയുടെ തീരുമാനത്തെ പുകഴ്ത്തി.

കുംബ്ലെയുടെ ട്വീറ്റ് ഇങ്ങനെ: പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽനിന്നും ഒരു തകർപ്പൻ ഗൂഗ്ലിയിതാ. അഭിനന്ദനങ്ങൾ സർ. താങ്കളെ ഓർത്ത് അഭിമാനിക്കുന്നു.

നവംബർ എട്ടിന് വൈകിട്ട് 10.17നുള്ള കുംബ്ലെയുടെ ട്വീറ്റിനുള്ള മറുപടി രണ്ടു മണിക്കൂറിനുള്ളിലെത്തി. 'ഇന്ത്യയിലെ ഏറ്റവും ആരാധിക്കപ്പെടുന്ന ഒരു ക്രിക്കറ്റ് താരമാണിത് പറയുന്നത്. അതും തന്റെ ബോളുകളിലൂടെ ഒരുപാട് ബാറ്റ്സ്മാൻമാരെ വെള്ളംകുടിപ്പിച്ച താരം.'

രജനീകാന്ത്, നൊബേൽ പുരസ്കാര ജേതാവ് കൈലാഷ് സത്യാർഥി, മധുർ ഭണ്ഡാർക്കർ, നാഗാർജുന തുടങ്ങിയവരെല്ലാം മോദിയുടെ തീരുമാനത്തോട് പ്രതികരിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഇവർക്കെല്ലാം മോദി മറുപടിയും നൽകി. എന്നാൽ, ട്വിറ്റർ ലോകം ഏറ്റെടുത്ത ട്വീറ്റ് കുംബ്ലെയുടേതായിരുന്നു. മൽസര ക്രിക്കറ്റിൽനിന്ന് വിരമിച്ചിട്ട് വർഷങ്ങളായെങ്കിലും കുംബ്ലെയും വാക് ഗൂഗ്ലിയിൽ മോദിയും ഇന്റർനെറ്റ് ലോകവും വീണുവെന്നർഥം! 

related stories