ഏഷ്യൻ കപ്പ്; ഇന്ത്യയ്ക്ക് പ്രതീക്ഷിക്കാം: ബൂട്ടിയ

ന്യൂഡൽഹി ∙ അടുത്ത വർഷം നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബോളിൽ, നോക്കൗട്ട് റൗണ്ടിലേക്കു യോഗ്യത നേടുന്നതിനു പുറമെ, ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനങ്ങളിലൊന്നു നേടാനും ഇന്ത്യയ്ക്കാകുമെന്നു മുൻ ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ ബൈചുങ് ബൂട്ടിയ. ഗ്രൂപ്പ് എയിൽ തായ്‌ലൻഡ്, ബഹ്റൈൻ, ആതിഥേയരായ യുഎഇ എന്നിവരോടൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. ആറു ഗ്രൂപ്പുകളിലെ മികച്ച രണ്ടു ടീമുകൾ നോക്കൗട്ടിലേക്കു നേരിട്ടു യോഗ്യത നേടും. ഇതോടൊപ്പം മികച്ച നാലു മൂന്നാം സ്ഥാനക്കാരും കടക്കും. ‘നറുക്കെടുപ്പിൽ ഇന്ത്യയ്ക്ക് ഈ ഗ്രൂപ്പ് ലഭിച്ചതിൽ സന്തോഷമുണ്ട്. ഏഷ്യൻ ശക്തികളായ ഇറാൻ, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ തുടങ്ങിയ ടീമുകളുടെ ഗ്രൂപ്പിൽപ്പെടാത്തത് നല്ലതായി’’– ബൂട്ടിയ പറഞ്ഞു.