ഇന്ത്യ അണ്ടർ–16 ടീം ജേതാക്കൾ

ബൽഗ്രേഡ് (സെർബിയ) ∙ ഇന്ത്യ അണ്ടർ–16 ഫുട്ബോൾ ടീം സെർബിയയിൽ നടന്ന ചതുർരാഷ്ട്ര ടൂർണമെന്റിൽ ജേതാക്കൾ. മൂന്നാം കളിയിൽ തജിക്കിസ്ഥാനെ 4–2നു തോൽപ്പിച്ചാണ് ഇന്ത്യ കിരീടമുറപ്പിച്ചത്. നേരത്തെ ജോർദാനെ 2–1നു തോൽപ്പിച്ച ഇന്ത്യ സെർബിയയെ ഗോളില്ലാ സമനിലയിൽ പിടിച്ചിരുന്നു.