പുണെ സിറ്റിക്ക് ഹ്യൂമേട്ടൻ കളിക്കില്ല

ഇയാൻ ഹ്യൂം

കൊച്ചി ∙ ഐഎസ്എൽ അഞ്ചാം പതിപ്പിന്റെ ആദ്യ പകുതിയിൽ ഇയാൻ ഹ്യൂം എഫ്സി പുണെ സിറ്റിക്കുവേണ്ടി കളിക്കില്ലെന്നു തീർച്ചയായി. ഹ്യൂമുമായി കരാറിലെത്തിയ പുണെ സിറ്റി ഒന്നാം നിരയിൽ അദ്ദേഹത്തെ റജിസ്റ്റർ ചെയ്തിട്ടില്ല. ഐഎസ്എൽ സംഘാടക സമിതിയിൽ റജിസ്റ്റർ ചെയ്ത ഏഴു വിദേശ താരങ്ങളിൽ ഹ്യൂം ഇല്ല. പുണെയുടെ ‘ബി’ ടീമിനൊപ്പം കനേഡിയൻ സ്ട്രൈക്കർ പരിശീലനം നടത്തും, ഫിറ്റ്നെസ് കൈവരിച്ചാൽ ജനുവരിയിലെ ട്രാൻസ്ഫറിൽ ഒന്നാം നിര ടീമിലേക്കും അതുവഴി ഐഎസ്എല്ലിലേക്കും എത്തും എന്നാണു കരുതുന്നത്.