Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎസ്എല്ലിൽ ബെംഗളൂരുവിനെ തളച്ച് ‘പത്തംഗ’ മുംബൈ (1–1)

mcfc-vs-bfc-match മുംബൈ സിറ്റി എഫ്സി – ബെംഗളൂരു എഫ്സി മൽസരത്തിൽനിന്ന്.

ബെംഗളൂരു ∙ പോയിന്റ് പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാരുടെ ഐഎസ്എൽ പോരാട്ടത്തിൽ കളി സമനില. പത്തു പേരായി ചുരുങ്ങിയിട്ടും മുംബൈ ബെംഗളൂരുവിനെ 1–1നു ഒപ്പം പിടിച്ചു. 23–ാം മിനിറ്റിൽ ഉദാന്ത സിങ് ബെംഗളൂരുവിന് ലീഡ് നൽകി. എന്നാൽ എട്ടു മിനിറ്റിനകം മോദൗ സൗഖോ മുംബെയെ ഒപ്പമെത്തിച്ചു. 52–ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് മുംബൈ താരം സെനജ് സിങ് പുറത്തു പോയി. ബെംഗളൂരു സീസണിലെ അപരാജിത റെക്കോർഡ് കാത്തപ്പോൾ മുംബൈ പരാജയമറിയാതെ 7 മൽസരങ്ങൾ പിന്നിട്ടു.