21 ദിവസത്തെ പരിശീലനത്തിനുശേഷം ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ

കൊച്ചി ∙ 21 ദിവസത്തെ പരിശീലനത്തിനുശേഷം കേരള ബ്ലാസ്റ്റേഴ്സ് ടീം തിരിച്ചെത്തി. കോച്ച് ഡേവിഡ് ജയിംസ്, അനസ് എടത്തൊടിക, കറേജ് പെക്കുസൻ എന്നിവർ ഒരുദിവസം മുൻപേ ഇന്ത്യയിൽ എത്തിയിരുന്നു. ഐഎസ്എൽ ഉദ്ഘാടന മൽസരത്തിനായി ടീം 27ന് കൊൽക്കത്തയിലേക്കു പോകും.