ജോർദാൻ– ഇന്ത്യ പോരാട്ടം ഇന്ന്

സുനിൽ ഛേത്രി.

അമ്മാൻ (ജോർദാൻ) ∙ കേരളാ ബ്ലാസ്റ്റേഴ്സിനിതിരായ ഐഎസ്എൽ മൽസരത്തിനിടെ പരുക്കേറ്റ ബെംഗളുരു സൂപ്പർ താരം സുനിൽ ഛേത്രി ഇല്ലാതെ ജോർദാനെതിരായ സൗഹൃദ പോരാട്ടത്തിന് ഇന്ത്യ ഇന്നിറങ്ങും.  ഛേത്രിക്കു 2 ആഴ്ച്ചത്തെ വിശ്രമമാണു ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. മൽസരത്തിനുള്ള 22 അംഗ ടീമിൽ മലയാളി താരങ്ങളായ അനസ് എടത്തൊടികയും ആഷിഖ് കുരുണിയനും സ്ഥാനം നിലനിർത്തി. ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 97–ാം സ്ഥാനത്തും ജോർദാൻ 112–ാം സ്ഥാനത്തുമാണ്. രാത്രി 10:30നാണു മൽസരം.

ടീം: ഗുർപ്രീത് സിങ് സന്ധു, അമരീന്ദർ സിങ് (ഗോൾകീപ്പർമാർ), പ്രീതം കോട്ടാൽ, നിഷു കുമാർ, സന്ദേശ് ജിങ്കാൻ, അനസ് എടത്തൊടിക, സലാം രഞ്ജൻ സിങ്, സുഭാഷിശ് ബോസ്, നാരായൺ ദാസ്, ജെറി ലാൽറിൻസുവാല (ഡിഫൻഡർമാർ). ഉദാന്ത സിങ്, ജാക്കിചന്ത് സിങ്, പ്രൊണോയ് ഹാൽദർ, അനിരുദ്ധ് താപ്പ, വിനീത് റായി, ജർമൻപ്രീത് സിങ്, ഹാലിചരൺ നർസാരി, ആഷിഖ് കുരുണിയൻ (മിഡ്ഫീൽഡർമാർ). ജെജെ ലാൽപെഖൂല, സുമീത് പാസി, ബൽവന്ത് സിങ്, മൻവീർ സിങ് (ഫോർവേഡുകൾ).