ഹോക്കി ലോകകപ്പ്: രൂപീന്ദർ, സുനിൽ പുറത്ത്

ന്യൂഡൽഹി∙ ഒഡീഷയിൽ നടക്കുന്ന ഹോക്കി ലോകകപ്പിനുള്ള 18 അംഗ ഇന്ത്യൻ ടീമിനെ മൻപ്രീത് സിങ് നയിക്കും. പരിചയ സമ്പന്നരായ രുപീന്ദർ പാൽ സിങിനെയും എസ്.വി. സുനിലിനെയും ടീമിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഏഷ്യൻ ചാംപ്യൻസ് ട്രോഫിക്കു മുന്നോടിയായുള്ള ദേശീയ ക്യാംപിനിടെ കാൽമുട്ടിനേറ്റ പരിക്കാണു വെറ്ററൻ സ്ട്രൈക്കർ സുനിലിനു വിനയായത്. പരുക്കിനെത്തുടർന്ന് ഏഷ്യൻ ചാംപ്യൻസ് ട്രോഫി ടീമിലും ഇടം പിടിക്കാൻ സുനിലിനു സാധിച്ചിട്ടില്ല. രുപീന്ദറിനെയും ചാംപ്യൻസ് ട്രോഫിക്കുള്ള ടീമിൽനിന്ന് ഒഴിവാക്കിയിരുന്നു. മലയാളി താരം പി.ആർ ശ്രീജേഷും ക്രിഷൻ ബഹാദൂർ പാഥകുമാണു ടീമിലെ ഗോൾ കീപ്പർമാർ.

ഔദ്യോഗിക ഗാനം പുറത്തിറങ്ങി

ന്യൂഡൽഹി∙ പുരുഷ ഹോക്കി ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തുവിട്ടു. സാംബൽപുരി താളത്തിലൊരുക്കിയ ഗാനം ബോളിവുഡ് ഗായകൻ മിക സിങ്ങാണ് ആലപിച്ചത്. ഒഡീഷയിലെ പ്രമുഖ കലാകാരന്മാരാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.