sections
MORE

ദേശീയ ജൂനിയർ വനിതാ ഹോക്കി ഇന്നു മുതൽ; ആദ്യദിനം കേരളം തെലങ്കാനയ്ക്കെതിരെ

hockey-logo
SHARE

കൊല്ലം ∙ ദേശീയ ജൂനിയർ വനിതാ ഹോക്കി ചാംപ്യൻഷിപ് ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ ഇന്നു തുടങ്ങും. 

രാവിലെ 7.30ന് ബി ഡിവിഷനിലെ ആദ്യ മത്സരത്തിൽ ഭോപാൽ മധ്യപ്രദേശിനെ നേരിടും. തുടർന്ന് ആന്ധ്രപ്രദേശ് – ഗോവ, തമിഴ്നാട്- ബെംഗളൂരു, രാജസ്ഥാൻ - ഹിമാചൽ, അസം - മധ്യഭാരത്, ജമ്മു കശ്മീർ-പട്യാല, സായി ഗുജറാത്ത്– ഗുജറാത്ത് മത്സരങ്ങൾ നടക്കും. ആതിഥേയരായ കേരളത്തിന്റെ ആദ്യ മത്സരം ഇന്നു വൈകിട്ട് 6ന് തെലങ്കാനയോടാണ്.

കഴിഞ്ഞ തവണ റാഞ്ചിയിൽ നടന്ന ചാംപ്യൻഷിപ്പിൽ കേരളം സെമി ഫൈനൽ വരെയെത്തിയിരുന്നു. എൻ.രേഷ്മയാണു കേരള ടീം ക്യാപ്റ്റൻ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER SPORTS
SHOW MORE
FROM ONMANORAMA