Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐപിഎല്ലിൽ കോഹ്‍ലി – ധോണി പോരാട്ടം ഇന്ന്

Virat Kohli - MS Dhoni

ബെംഗളൂരു ∙ രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം ഐപിഎല്ലിൽ കോഹ്‍ലി – ധോണി പോരാട്ടം ഇന്ന്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള സൂപ്പർ പോരാട്ടത്തിന് ചിന്നസ്വാമി സ്റ്റേഡിയം ഒരുങ്ങി.

അഞ്ചു കളികളിൽ നാലും ജയിച്ച ചെന്നൈ മികച്ച ഫോമിലാണ്. ബാംഗ്ലൂരിന് അഞ്ചു കളികളിൽനിന്ന് രണ്ടു ജയം മാത്രമാണുള്ളത്. ഇരുടീമുകളും തമ്മിൽ ഇതുവരെയുള്ള കളികളിൽ ചെന്നൈ 13–7ന് മുന്നിലാണ്. ചിന്നസ്വാമിയിൽ ഏഴു തവണ ഏറ്റുമുട്ടിയതിൽ മൂന്നു ജയം വീതം. ഒരു മത്സരം ഉപേക്ഷിക്കേണ്ടിവന്നു.

related stories