Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘11.5 കോടിയുടെ മുതൽ’ ലേലത്തിൽ വിട്ട് രാജസ്ഥാൻ; ഐപിഎൽ ഒരുക്കം തകൃതി

Jaidev-Unadkhat ജയ്‌‌ദേവ് ഉനദ്കട്

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ പതിപ്പിനായുള്ള തയാറെടുപ്പിന്റെ ഭാഗമായി മിന്നും താരങ്ങളെ നിലനിർത്തിയും പ്രകടനത്തിൽ പിന്നാക്കം പോയവരെ ഒഴിവാക്കിയും ടീമുകൾ. ഒരുകാലത്ത് ട്വന്റി20യിലെ സൂപ്പർതാരങ്ങളായിരുന്ന യുവരാജ് സിങ്, ബ്രണ്ടൻ മക്കല്ലം, ആരോൺ ഫിഞ്ച്, ഗൗതം ഗംഭീർ തുടങ്ങിയവരെയെല്ലാം അവരുടെ ടീമുകൾ ഒഴിവാക്കി ലേലത്തിന് വിട്ടുകഴിഞ്ഞു. കഴിഞ്ഞ സീസണിൽ 11.5 കോടി രൂപയ്ക്ക് രാജസ്ഥാനിലേക്ക് ചേക്കേറി വാർത്തകളിൽ ഇടംപിടിച്ച ഇന്ത്യൻ താരം ജയ്ദേ‌വ് ഉനദ്കടും ടീം കൈവിട്ടവരുടെ പട്ടികയിലാണ്.

അതേസമയം, പന്തു ചുരണ്ടർ വിവാദത്തിൽപ്പെട്ട് വിലക്കു നേരിടുന്ന ഓസീസ് താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ എന്നിവരെ അവരുടെ ടീമുകൾ നിലനിർത്തുകയും ചെയ്തു. കൂടുതൽ താരങ്ങളെ അടുത്ത മാസം നടക്കുന്ന താരലേലത്തിലൂടെ സ്വന്തമാക്കാനും ടീമുകൾക്ക് അവസരമുണ്ട്. ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലൂടെ ശ്രദ്ധേയനായ ഷിംറോൺ ഹെറ്റ്മയർ ഉൾപ്പെടെയുള്ള വിൻഡീത് താരങ്ങൾക്ക് ഇക്കുറി ‘ഡിമാൻഡ്’ കൂടുമെന്ന് ഉറപ്പ്. ഓരോ ടീമുകളും നിലനിർത്തിയ, പുറത്താക്കിയ, വിറ്റ മുഴുവൻ താരങ്ങളുടെയും പട്ടിക ചുവടെ:

∙ മുംബൈ

മൂന്നു വട്ടം ഐപിഎൽ കിരീടം നേടിയ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമയടക്കം ടീമിലെ 18 താരങ്ങളെ നിലനിർത്തി. അതേസമയം, ചില മിന്നും താരങ്ങളെ ഒഴിവാക്കുകയും ചെയ്തു.

Rohit Sharma

നിലനിർത്തിയ താരങ്ങൾ: രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, ക്രുനാൽ പാണ്ഡ്യ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, മായങ്ക് മാർക്കണ്ഡെ, രാഹുൽ ചഹാർ, അനുകൂൽ റോയ്, സിദ്ധേഷ് ലാഡ്, ആദിത്യ താരെ, ക്വിന്റൺ ഡികോക്ക്, കീറോൺ പൊള്ളാർഡ്, ബെൻ കട്ടിങ്, മിച്ചൽ മക്‌ലിനാഘൻ, ആദം മിൽനെ, ജേസൺ ബെഹ്റൻഡ്രോഫ്

ഒഴിവാക്കിയ താരങ്ങൾ: സൗരഭ് തിവാതരി, പ്രദീപ് സാംഗ്വാൻ, മൊഹ്സിൻ ഖാൻ, എം.ഡി. നിഥീഷ്, ശരത് ലുംബ, താജീന്ദർ സിങ് ദില്ലൻ, ജെ.പി. ഡുമിനി, പാറ്റ് കമ്മിൻസ്, മുസ്തഫിസുർ റഹ്മാൻ, അഖില ധനഞ്ജയ.

∙ ഹൈദരാബാദ്

ശിഖർ ധവാനെ ഡൽഹിക്കു കൈമാറിയ സൺറൈസേഴ്സ് മനീഷ് പാണ്ഡെ, റാഷിദ് ഖാൻ തുടങ്ങിയവരെ നിലനിർത്തി. പന്തു ചുരണ്ടൽ വിവാദത്തിൽ വിലക്ക് നേരിടുന്ന ഡേവിഡ് വർണറെ നിലനിർത്തി.

IPL

നിലനിർത്തിയ താരങ്ങൾ: ബേസിൽ തമ്പി, ഭുവനേശ്വർ കുമാർ, ദീപക് ഹൂഡ, മനീഷ് പാണ്ഡെ, ടി. നടരാജൻ, റിക്കി ഭുയി, സന്ദീപ് ശർമ, സിദ്ധാർഥ് കൗൾ, ശ്രീവത്സ് ഗോസ്വാമി, ഖലീൽ അഹമ്മദ്, യൂസഫ് പത്താൻ, ബില്ലി സ്റ്റാൻലേയ്ക്, ഡേവിഡ് വാർണർ, കെയ്ൻ വില്യംസൻ, റാഷിദ് ഖാൻ, മുഹമ്മദ് നബി, ഷാക്കിബ് അൽ ഹസ്സൻ

പുറത്തായ താരങ്ങൾ: സച്ചിൻ ബേബി, തൻമയ് അഗർവാൾ, വൃദ്ധിമാൻ സാഹ, ക്രിസ് ജോർദാൻ, കാർലോസ് ബ്രാത്ത്‌വൈറ്റ്, അലക്സ് ഹെയിൽസ്, ബിപുൽ ശർമ, മെഹ്ദി ഹസൻ

കച്ചവടം നടത്തിയ താരങ്ങൾ: ശിഖർ ധവാനെ ഡൽഹി ഡെയർഡെവിൾസിനു വിറ്റ് അഭിഷേക് ശർമ, വിജയ് ശങ്കർ, ഷഹബാസ് നദീം എന്നിവരെ വാങ്ങി.

∙ രാജസ്ഥാൻ

11.5 കോടി മുടക്കി ടീമിലെടുത്ത ഇന്ത്യൻ പേസർ ജയദേവ് ഉനദ്കദിനെ കൈവിട്ട രാജസ്ഥാൻ റോയൽസ് സഞ്ജു സാംസൺ, ജോസ് ബട്‌ലർ, ബെൻ സ്റ്റോക്സ്, സ്റ്റീവ് സ്മിത്ത് തുടങ്ങിയവരെ നിലനിർത്തി.

Ajinkya-Rahane-Umbrella

നിലനിർത്തിയ താരങ്ങൾ: അജിങ്ക്യ രഹാനെ, കൃഷ്ണപ്പ ഗൗതം, സഞ്ചു സാംസൺ, ശ്രേയസ് ഗോപാൽ, ആര്യമാൻ ബിർല, എസ്.മിഥുൻ, പ്രശാന്ത് ചോപ്ര, സ്റ്റുവാർട്ട് ബിന്നി, രാഹുൽ ത്രിപാഠി, ബെൻ സ്റ്റോക്സ്, സ്റ്റീവ് സ്മിത്ത്, ജോസ് ബട്‍ലർ, ജോഫ്ര ആർച്ചർ, ഇഷ് സോധി, ധവാൽ കുൽക്കർണി, മഹിപാൽ ലോംറോർ

പുറത്തായ താരങ്ങൾ: ജയ്ദേവ് ഉനദ്കദ്, അങ്കിത് ശർമ, ഡിആർകി ഷോട്ട്, ബെൻ ലാഫ്‌ലിൻ, ഹെൻറിച്ച് ക്ലാസൻ, ദുഷ്മന്ത ചാമീര, സഹീർ ഖാൻ, ഡെയ്‍ൻ, പാറ്റേഴ്സൻ, അനുരീത് സിങ്, ജാട്ടിൻ സക്സേന

∙ പഞ്ചാബ്

വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ഗെയ്ൽ, കരുൺ നായർ, കെ.എൽ. രാഹുൽ തുടങ്ങിയവരെ നിലനിർത്തി.

GAYLE

നിലനിർത്തിയ താരങ്ങൾ: ലോകേഷ് രാഹുൽ, ക്രിസ് ഗെയ്‌ൽ, ആൻഡ്രൂ ടൈ, മായങ്ക് അഗർവാൾ, അങ്കിത് രജ്പുട്ട്, മുജീബുർ റഹ്മാൻ, കരുൺ നായർ, ഡേവിഡ് മില്ലർ, രവിചന്ദ്രൻ അശ്വിൻ.

ഒഴിവാക്കിയ താരങ്ങൾ: ആരോൺ ഫിഞ്ച്, അക്സർ പട്ടേൽ, മോഹിത് ശർമ, യുവരാജ് സിങ്, ബരീന്ദർ സ്രാൻ, ബെൻ ഡ്വാർഷൂയിസ്, മനോജ് തിവാരി, അക്ഷ്ദീപ് നാഥ്, പ്രദീപ് സാഹു, മായങ്ക് ഡാഗർ, മൻസൂർ ദാർ.

∙ ഡൽഹി

യുവരതാരങ്ങളായ പൃഥ്വി ഷാ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് തുടങ്ങിവരാണു നിലനിർത്തിയ പ്രമുഖർ.

Iyer-Gambhir

നിലനിർത്തിയ താരങ്ങൾ: ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, പൃഥ്വി ഷാ, അമിത് മിശ്ര, ആവേഷ് ഖാൻ, ഹർഷൽ പട്ടേൽ, രാഹുൽ ടെവാട്ടിയ, ജയന്ത് യാദവ്, മനോജ് കൽറ, കോളിൻ മൺറോ, ക്രിസ് മോറിസ്, കഗീസോ റബാഡ, സന്ദീപ് ലാമിച്ചനെ, ട്രെന്റ് ബോൾട്ട്

പുറത്തായ താരങ്ങൾ: ഗൗതം ഗംഭീർ, ജേസൻ റോയി, ഗ്ലെൻ മാക്സ്‌വെൽ, മുഹമ്മദ് ഷമി, ഡാൻ ക്രിസ്റ്റ്യൻ, നമാൻ ഓജ, ജൂനിയർ ഡാല, ലിയാം പ്ലങ്കറ്റ്, സയൻ ഘോഷ്, ഗുർകീരത് സിങ് മാൻ.

കച്ചവടം നടത്തിയ താരങ്ങൾ: അഭിഷേക് ശർമ, വിജയ് ശങ്കർ, ഷഹബാസ് നദീം എന്നിവരെ സൺറൈഴ്സിനു വിറ്റ് പകരം ശിഖർ ധവാനെ വാങ്ങി.

∙ കൊൽക്കത്ത

സുനിൽ നരെയ്ൻ, ആന്ദ്രേ റസ്സൽ, ക്രിസ് ലിൻ തുടങ്ങിയ ട്വന്റി 20 സ്പെഷലിസ്റ്റുകൾ വീണ്ടും ടീമിൽ.

Dinesh-Karthik

ടീമിൽ നിലനിർത്തിയ താരങ്ങൾ: ദിനേഷ് കാർത്തിക്, റോബിൻ ഉത്തപ്പ, ക്രിസ്‍ ലിൻ, ആന്ദ്രെ റസ്സൽ, സുനിൽ നരെയ്ൻ, ശുഭ്മാൻ ഗിൽ, പിയൂഷ് ചാവ്‍ല, കുൽദീപ് യാദവ്, പ്രാസിദ് കൃഷ്ണ, ശിവം മാവി, നിതീഷ് റാണ, റിങ്കു സിങ്, കംലേഷ് നാഗർകോട്ടി

പുറത്തായ താരങ്ങൾ: മിച്ചൽ സ്റ്റാർക്, മിച്ചൽ ജോൺസൺ, വിനയ് കുമാർ, ടോം കറൻ, കാമറൺ ഡെൽപോർട്ട്, ഇഷാങ്ക് ജഗ്ഗി, അപൂർവ് വാംഖഡെ, ജേവൻ സിയർലെസ്

∙ ബെംഗളുരു

ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ദക്ഷിണാഫ്രിക്കൻ ബാറ്റിങ് ഇതിഹാസം എ.ബി ഡിവില്ലിയേഴ്സ് തുടങ്ങിയവരെ നിലനിർത്തി.

CRICKET-T20-IPL-IND-KOLKATA-BANGALORE

നിലനിർത്തിയ താരങ്ങൾ: വിരാട് കോഹ്‍ലി, എ.ബി. ഡിവില്ലിയേഴ്സ്, പാർഥിവ് പട്ടേൽ, യുസ്‍വേന്ദ്ര ചാഹൽ, വാഷിങ്ടൻ സുന്ദർ, പവൻ നേഗി, നഥാൻ കോൾട്ടർനീൽ, മോയിൻ അലി, മുഹമ്മദ് സിറാജ്, കോളിൻ ഗ്രാൻഡ്ഹോ‍ം, ടിം സൗത്തി, ഉമേഷ് യാദവ്, നവ്ദീപ് സെയ്നി, കുൽവന്ത് ഖെജ്റോളിയ

പുറത്തായ താരങ്ങൾ: കോറി ആന്റേഴ്സൻ, ബ്രണ്ടൻ മെക്കല്ലം, ക്രിസ് വോസ്ക്, സർഫ്രാസ് ഖാൻ, മൻദീപ് സിങ്.

കച്ചവടം നടത്തിയവർ: മൻദീപ് സിങ്ങിനെ പഞ്ചാബിനു കൊടുത്ത് ഓസീസ് താരം മാർക്കസ് സ്റ്റോയ്നിസിനെ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൺ ഡികോക്കിനെ മുംബൈയ്ക്കു വിറ്റു.

ചെന്നൈ

ഈ സീസണിൽ മൂന്നു താരങ്ങളെ മാത്രമാണ് ചെന്നൈ സൂപ്പർ കിങ്സ് ഒഴിവാക്കിയത്. അതേസമയം, 22 പേരെ നിലനിർത്തുകയും ചെയ്തു.

Dhoni-Captain

നിലനിർത്തിയ താരങ്ങൾ: എം.എസ്. ധോണി, സുരേഷ് റെയ്ന, ഫാഫ് ഡുപ്ലേസി, മുരളി വിജയ്, രവീന്ദ്ര ജഡേജ, സാം ബില്ലിങ്സ്, മിച്ചൽ സാന്റ്നർ, ഡേവിഡ് വില്ലി, ഡ്വെയിൻ ബ്രാവോ, ഷെയ്ൻ വാട്സൻ, ലുങ്കി എൻഗിഡി, ഇമ്രാൻ താഹിർ, കേദാർ ജാദവ്, അമ്പാട്ടി റായുഡു, ഹർഭജൻ സിങ്, ദീപക് ചഹാർ, കെ.എം. ആസിഫ്, കരൺ ശർമ, ധ്രുവ് ഷോറെ, എൻ. ജഗദീശൻ, ഷാർദുൽ താക്കൂർ, മോനു കുമാർ, ചൈതന്യ ബിഷ്ണോയ്‌‌.

പുറത്താക്കിയ താരങ്ങൾ: മാർക്ക് വുഡ്, കനിഷ്ക് സേത്, ക്ഷിറ്റിസ് ശർമ

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.