Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കളി കാണാൻ സിഎസ്കെ മാനേജ്മെന്റ് വക സ്പെഷൽ ട്രെയിൻ, സൗജന്യ യാത്ര!

CSK-Train-1 ചെന്നൈ സൂപ്പർ കിങ്സ് ആരാധകർക്കായി ടീം മാനേജ്മെന്റ് ഒരുക്കിയ പ്രത്യേക ട്രെയിൻ. (ട്വിറ്റർ ചിത്രം)

ഏറ്റവും ചങ്ക് ആരാധകരുള്ള ഐപിഎൽ ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പർ കിങ്സ്. രണ്ടുവർഷത്തെ വിലക്കു കഴിഞ്ഞ് തിരിച്ചെത്തിയ ടീമിന്റെ നാട്ടിലെ കളി കാണാൻ ആരാധകർ ഒരുങ്ങുമ്പോഴാണ് കാവേരി പ്രശ്നവും സംഘർഷവും വില്ലനായെത്തിയത്. ഒടുവിൽ കളി പുണെയിലേക്കു പോകുന്നത് സങ്കടത്തോടെ കണ്ടു നിൽക്കേണ്ടിവന്നു അവർക്ക്. എന്നാൽ ആരാധകരുടെ സ്നേഹം നന്നായി അറിയുന്ന സിഎസ്കെ ടീം മാനേജ്മെന്റ് ആരാധകർക്കായി ചെന്നൈയിൽനിന്ന് ‘വിസിൽപോഡ് എക്സ്പ്രസ്’ സ്പെഷൽ ട്രെയിൻ തന്നെ ഒരുക്കിയിരിക്കുകയാണ്.

വെള്ളിയാഴ്ച രാജസ്ഥാൻ റോയൽസുമായി നടക്കുന്ന മൽസരത്തിനായി മഞ്ഞപ്പട ചെന്നൈയിൽനിന്ന് പുണെയ്ക്ക് തിരിച്ചു കഴിഞ്ഞു. ആരാധകരുടെ ട്രെയിൻ കൂലി, ഭക്ഷണം, താമസം, ടിക്കറ്റ്, ജഴ്സി... സകല ചെലവുകളും വഹിക്കുന്നത് സൂപ്പർ കിങ്സ് മാനേജ്മെന്റാണ്. വിസിൽപോഡ് എക്സ്പ്രസിലെ 14 കോച്ചുകളിലായി ആയിരത്തിലധികം ആരാധകരാണ് പുണെയ്ക്കു വച്ചുപിടിച്ചത്.

ചെന്നൈയിലെ കളികൾ ഒഴിവാക്കിയതോടെ നിരാശരായ ആരാധകപ്പട സൗജന്യ ടിക്കറ്റുകളോ എന്തെങ്കിലും ഡിസ്കൗണ്ടോ നൽകി കളി കാണാൻ സൗകര്യമൊരുക്കണമെന്നു ടീം മാനേജ്മെന്റിനോട് അഭ്യർഥിക്കുകയായിരുന്നു. എന്നാൽ മാനേജ്മെന്റ് ഒരുപടി കൂടി കടന്നാണ് ആരാധകരെ ‘സ്നേഹിച്ചത്. സ്പോൺസർമാരുമായും റെയിൽവേ അധികൃതരുമായും ബന്ധപ്പെട്ട് സ്പെഷൽ ട്രെയിൻ തന്നെ ഒരുക്കി. ആയിരത്തിൽ 250 പേർ ഔദ്യോഗിക ഫാൻ ക്ലബ് അംഗങ്ങളാണ്. ഫാൻ ക്ലബിന്റെ രക്തദാനം, രോഗീ പരിചരണം തുടങ്ങിയ പദ്ധതികളുമായി സഹകരിക്കുന്ന മറ്റ് ആരാധകരെയാണ് പിന്നീട് പരിഗണിച്ചത്. ടീം മാനേജ്മെന്റിനോട് നന്ദിയറിയിച്ച് ഫാൻ ക്ലബ് ട്വിറ്ററിൽ പടങ്ങളും വിഡിയോകളും പോസ്റ്റ് ചെയ്തു.

 ട്രെയിൻ ആകെ മഞ്ഞ മയമാണ്. ഇങ്ങനെയാണെങ്കിലും ചെപ്പോക്കിൽ കളി നടക്കാത്തതിന്റെ നിരാശ ആരാധകർ മറച്ചുവയ്ക്കുന്നില്ല. സ്ത്രീകളും പ്രായമായവരും കുട്ടികളുമടങ്ങുന്ന ആയിരക്കണക്കിനു പേർ നിരാശരാണെന്ന് അവർ പറയുന്നു. ചെന്നൈയുടെ പുണെയിൽ നടക്കുന്ന മൽസരങ്ങൾക്കെല്ലാം ട്രെയിൻ ലഭിക്കുന്ന മുറയ്ക്ക് സമാന സജ്ജീകരണങ്ങൾക്ക് ഒരുങ്ങുകയാണ് ടീം മാനേജ്മെന്റ്. 

CSK-Train-2 ചെന്നൈ സൂപ്പർ കിങ്സ് ആരാധകർക്കായി ടീം മാനേജ്മെന്റ് ഒരുക്കിയ പ്രത്യേക ട്രെയിൻ യാത്രയിൽനിന്ന്. (ട്വിറ്റർ ചിത്രം)
CSK-Train-10 ചെന്നൈ സൂപ്പർ കിങ്സ് ആരാധകർക്കായി ടീം മാനേജ്മെന്റ് ഒരുക്കിയ പ്രത്യേക ട്രെയിൻ യാത്രയിൽനിന്ന്. (ട്വിറ്റർ ചിത്രം)
CSK-Train-9 ചെന്നൈ സൂപ്പർ കിങ്സ് ആരാധകർക്കായി ടീം മാനേജ്മെന്റ് ഒരുക്കിയ പ്രത്യേക ട്രെയിൻ യാത്രയിൽനിന്ന്. (ട്വിറ്റർ ചിത്രം)
CSK-Train-8 ചെന്നൈ സൂപ്പർ കിങ്സ് ആരാധകർക്കായി ടീം മാനേജ്മെന്റ് ഒരുക്കിയ പ്രത്യേക ട്രെയിൻ യാത്രയിൽനിന്ന്. (ട്വിറ്റർ ചിത്രം)
CSK-Train-7 ചെന്നൈ സൂപ്പർ കിങ്സ് ആരാധകർക്കായി ടീം മാനേജ്മെന്റ് ഒരുക്കിയ പ്രത്യേക ട്രെയിൻ യാത്രയിൽനിന്ന്. (ട്വിറ്റർ ചിത്രം)
CSK-Train-5 ചെന്നൈ സൂപ്പർ കിങ്സ് ആരാധകർക്കായി ടീം മാനേജ്മെന്റ് ഒരുക്കിയ പ്രത്യേക ട്രെയിൻ യാത്രയിൽനിന്ന്. (ട്വിറ്റർ ചിത്രം)
CSK-Train-4 ചെന്നൈ സൂപ്പർ കിങ്സ് ആരാധകർക്കായി ടീം മാനേജ്മെന്റ് ഒരുക്കിയ പ്രത്യേക ട്രെയിൻ യാത്രയിൽനിന്ന്. (ട്വിറ്റർ ചിത്രം)
CSK-Train-3 ചെന്നൈ സൂപ്പർ കിങ്സ് ആരാധകർക്കായി ടീം മാനേജ്മെന്റ് ഒരുക്കിയ പ്രത്യേക ട്രെയിൻ യാത്രയിൽനിന്ന്. (ട്വിറ്റർ ചിത്രം)
CSK-Train-12 ചെന്നൈ സൂപ്പർ കിങ്സ് ആരാധകർക്കായി ടീം മാനേജ്മെന്റ് ഒരുക്കിയ പ്രത്യേക ട്രെയിൻ യാത്രയിൽനിന്ന്. (ട്വിറ്റർ ചിത്രം)
CSK-Train-1 ചെന്നൈ സൂപ്പർ കിങ്സ് ആരാധകർക്കായി ടീം മാനേജ്മെന്റ് ഒരുക്കിയ പ്രത്യേക ട്രെയിൻ യാത്രയിൽനിന്ന്. (ട്വിറ്റർ ചിത്രം)
related stories