സ്റ്റേഡിയം അടിപൊളിയെന്ന് ഇന്ത്യ, വിൻഡീസ് ടീമുകൾ

കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ ഉമേഷ് യാദവ് പരിശീലനത്തിൽ. കോച്ച് രവി ശാസ്ത്രി സമീപം ചിത്രം: ടോണി ഡൊമിനിക് ∙ മനോരമ

തിരുവനന്തപുരം∙ കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയം അടിപൊളിയാണെന്ന് ഇന്ത്യ, വെസ്റ്റ് ഇൻഡീസ് ടീമുകൾ. ആദ്യമായാണു കളിക്കുന്നതെങ്കിലും ഗംഭീര മൈതാനമാണിതെന്ന് വിൻഡീസ് ഫീൽഡിങ് കോച്ച് നിക് പോത്തോസ് പറഞ്ഞു. വെയിലും ചൂടും വിൻഡീസിന് ഇഷ്ടമാണ്. മികച്ച പ്രകടനം നടത്താൻ കഴിയുമെന്നും നിക് പറഞ്ഞു. മനോഹരമായ സ്റ്റേഡിയമാണ് സ്പോർട്സ് ഹബിലേതെന്ന് ഇന്ത്യയുടെ ബോളിങ് കോച്ച് ഭരത് അരുൺ പറഞ്ഞു. വിക്കറ്റും ഔട്ട്ഫീൽഡും ലോകനിലവാരത്തിലുള്ളതാണ്. ആവേശകരമായ മൽസരമായിരിക്കും ഇന്നത്തേത്.