Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേന്ദ്ര സിലബസിൽ പഠിക്കുന്ന താരങ്ങൾക്കും വെയ്റ്റേജ്

Athletics

പാലക്കാട് ∙ സംസ്ഥാനത്ത് കേന്ദ്ര സിലബസിൽ പഠിക്കുന്ന കായിക താരങ്ങൾക്കും ഇനി മുതൽ സ്പോർട്സ് ക്വോട്ട പ്രവേശനം ഉൾപ്പെടെയുള്ള വെയ്റ്റേജ് മാർക്കിന് അർഹത. സംസ്ഥാന സ്പോർട്സ് കൗൺസിൽ സംഘടിപ്പിക്കുന്ന സെൻട്രൽ സ്കൂൾ കായിക മത്സരങ്ങളിൽ വിജയിക്കുന്നവർക്കാണു വെയ്റ്റേജ് ലഭിക്കുക.

സിബിഎസ്ഇ, ഐസിഎസ്​സി, ജവാഹർ നവോദയ, കേന്ദ്രീയ വിദ്യാലയം എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കായി കഴിഞ്ഞ വർഷമാണ് സെൻട്രൽ സ്കൂൾ കായികമേള തുടങ്ങിയത്. ഈ വർഷത്തെ സംസ്ഥാനതല സെൻട്രൽ സ്കൂൾ അത്​ലറ്റിക്സ് മത്സരം ഡിസംബർ 7 മുതൽ 9 വരെ എറണാകുളത്തു നടക്കും.