ജോഹർ കപ്പ് ഹോക്കി; ഇന്ത്യയ്ക്ക് ആദ്യ എതിരാളികൾ മലേഷ്യ

ജോഹർ ബാഹ്റു (മലേഷ്യ) ∙ സുൽത്താൻ ഓഫ് ജോഹർ കപ്പ് ജൂനിയർ ഹോക്കി ടൂർണമെന്റിൽ ഇന്ത്യയ്ക്ക് ആദ്യ എതിരാളികൾ ആതിഥേയരായ മലേഷ്യ. കഴിഞ്ഞ വർഷം മലേഷ്യയെ 4–0നു തോൽപ്പിച്ചാണ് ഇന്ത്യ വെങ്കലം നേടിയത്. അന്ന് ഗ്രൂപ്പ് ഘട്ടത്തിലും ഇന്ത്യ മലേഷ്യയെ തോൽപ്പിച്ചിരുന്നു. ന്യൂസീലൻഡ്, ജപ്പാൻ, ഓസ്ട്രേലിയ, ബ്രിട്ടൻ എന്നിവരുമായിട്ടാണ് ഇന്ത്യയുടെ പിന്നീടുള്ള മൽസരങ്ങൾ.