ഏഷ്യാ കപ്പ് ഹോക്കി: ജപ്പാനെതിരെ ഇന്ത്യൻ ഗോൾമഴ

മസ്ക്കത്ത്∙ ഏഷ്യാ കപ്പ്    ഹോക്കിയിൽ  ഇന്ത്യ  ജപ്പാനെ തകർത്തു തരിപ്പണമാക്കി. വഴിക്കു വഴിയായി ജപ്പാൻ പോസ്റ്റിലേക്ക് 9 ഗോൾ എത്തിച്ച ഇന്ത്യയ്ക്കെതിരെ ഒരു ഗോൾ പോലും തിരിച്ചടിക്കാൻ ഏഷ്യൻ ഗെയിംസ്  ചാംപ്യന്‍മാരായ ജപ്പാനു സാധിച്ചില്ല (9–0). ഹർമൻപ്രീത് സിങ്ങ്, ആകാശ്ദീപ് സിങ്, ലളിത് ഉപാധ്യായ്, മൻദീപ് സിങ് എന്നിവരുടെ ഇരട്ടഗോൾനേട്ടമാണ് ഇന്ത്യൻ വിജയം അനായാസമക്കിയത്. മൽസരത്തിന്റെ എല്ലാ ക്വാർട്ടറുകളിലും ഗോളിച്ച ഇന്ത്യ ടൂർണമെന്റിലെ തുടർച്ചയായ മൂന്നാം വിജയമാണു സ്വന്തമാക്കിയത്. കരുത്തരായ പാക്കിസ്ഥാനെ കഴിഞ്ഞ മൽസരത്തിൽ ഇന്ത്യ 3–1നു തോൽപ്പിച്ചിരുന്നു.