ഗർഭിണിയാണെന്ന വെളിപ്പെടുത്തൽ സെറീന വില്യംസിന്റെ താരമൂല്യം കൂട്ടുമെന്ന് റിപ്പോർട്ട്

ഗർഭിണിയാണെന്ന വെളിപ്പെടുത്തൽ സെറീന വില്യംസിന്റെ താരമൂല്യം ഇനിയും വർധിപ്പിക്കുമെന്ന് സ്പോൺസർഷിപ്പ് രംഗത്തെ വിദഗ്ധർ. ഇപ്പോൾ തന്നെ ലോകവിപണിയിൽ ഏറെ സ്വീകാര്യതയുള്ള സെറീനയ്ക്ക് ഗർഭിണികളും അമമ്മാരുമായും ബന്ധപ്പെട്ട ഉൽപ്പന്നങ്ങളുടെ കൂടി വിപണി സ്വന്തമാക്കാനാകും. അത്തരം ഉൽപ്പനങ്ങളുടെ കോർപറേറ്റ് സ്പോൺസേഴ്സ് ഇനി സെറീനയുടെ പിന്നാലെയാകുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടൽ. ഫോബ്സ് മാസികയുടെ കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് ലോകത്തിൽ ഏറ്റവുമധികം പണം സമ്പാദിച്ച വനിതാ കായികതാരമാണ് സെറീന. നൈക്, പെപ്സി എന്നിവയടക്കമുള്ള ആഗോള ഭീമൻമാരുടേത് അടക്കമുള്ള സ്പോൺസർഷിപ്പുകളാണ് സെറീനയെ ശതകോടീശ്വരിയാക്കിയത്.